2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

10) മിസ്സ്ഡ് കാള്‍ പ്രശ്നങ്ങള്‍

പ്രണയം തളിര്‍ക്കുകയും പൂക്കുകയും ഒക്കെ ചെയ്യുന്നത് മനസിലാണല്ലോ. അതിനു ദൂരമോ കമ്യൂണിക്കേഷന്‍ മീഡിയമോ ഒന്നും പ്രശനമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളോളം നേരിട്ടുകാണുകയോ ഫോണ്‍ ചെയ്യുകയോ കത്തെഴുതുകയോ ചെയ്യാതെ തെലിപ്പതിക് മീടിയാ വഴി പ്രണയബദ്ധരായിരിക്കുകയും ചെയ്യുന്ന കമിതാക്കളുടെ കഥ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞ സമയത്താണെന്ന് തോന്നുന്നു എഴുതിയത്. പ‌തിനഞ്ചോളം കഥാപാത്രങ്ങളും അദ്ധ്യായങ്ങളും. ഓരോ കഥാപാത്രങ്ങളുടെയും മനസാണ് ഓരോ അദ്ധ്യായവും. ഈ രീതിയിലുള്ള കഥപറച്ചില്‍ എനിക്കു മുന്‍പേ നല്ല കഥാക്രുത്ത്കള്‍ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് ആ കഥ എന്റെ കയ്യില്‍നിന്നും ന്‍ഷ്ടപ്പെട്ടത് ഞാന്‍ കാര്യമായിട്ടെടുത്തില്ല. വളരെ അടുത്ത സുഹ്രുത്ത്ക്കള്‍ മാത്രം അത് വായിച്ചിട്ടുണ്ട്.

എങ്ങിനെ ആയിരുന്നാലും കമ്യൂണികേറ്റ് ചെയ്യുക എന്നത് ഏതൊരു ബന്ധത്തിന്റെയും ആവശ്യമാണല്ലോ. വൈകുന്നേരം വിളിക്കാന്‍ പറ്റിയില്ലെങ്കില്‍ റസിയ രാത്രി പത്ത് മണിക്ക് ഓണ്‍ലൈന്‍ വരും. പതിനൊന്ന് മുപ്പത് വരെ ചാറ്റ് ചെയ്യും. കാവല്‍ മാലാഖമാര്‍ അറിയാതെയാണ് കാര്യങ്ങള്‍ ഇത്രയൊക്കെ മുന്നോട്ട് പോകുന്നത്. റസിയ വീട്ടില്‍ വളരെ രഹസ്യമായിട്ടാണ് ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നത്. ഡയല്‍-അപ്പ് കണെകഷന്‍ ആയതുകൊണ്ട് ആദ്യമാസത്തെ ബില്ല് വരുന്നതു വരെയേ ഇതിന് ആയുസുള്ളു എന്ന് എനിക്ക് ആദ്യംതന്നെ തോന്നിയിരുന്നു.

പത്ത് മണിക്ക് മുന്‍പ് എങ്ങിനെയും ഭക്ഷണം കഴിച്ച് ഞാന്‍ gtalk നു മുന്നില്‍ ഇരിപ്പാവും. 10.10 വരെ കണ്ടില്ലെങ്കില്‍ അവളുടെ വീട്ടിലേക്ക് വിളിക്കും. എന്‍‌ഗേജ്‌ട് ടോണ്‍ ആണെങ്കില്‍ അവള്‍ ഇന്റെര്‍നെറ്റ് കണെക്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മനസിലാക്കും. ചിലപ്പോള്‍ അവള്‍ ഒരു ഡയല്‍ കഴിഞ്ഞ് അടുത്തതിനു ശ്രമിക്കുന്നതിന്റെ ഇടവേളയിലാവും എന്റെ കാള്‍ അങ്ങോട്ട് ചെല്ലുന്നത്. ഒരു ബെല്ല് കേള്‍ക്കുമ്പോള്‍ ഞാന്‍ കട്ട് ചെയ്യും. അപ്പോള്‍ത്തന്നെ വിചാരിക്കും ഇനി വിളിക്കരുത് എന്ന്. പക്ഷെ പിറ്റേ ദിവസവും ആവര്‍ത്തിക്കും. രാത്രിയിലെ മിസ്സ്ഡ് കാള്‍ അങ്ങനെ പതിവായി. ഒരു ഉമ്മയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍  മിസ്സ്ഡ് കാള്‍ പതിവായപ്പോള്‍ അവിടെ കാളെര്‍ ഐ ഡി വാങ്ങി വച്ചു. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇക്കയും വാപ്പയും, വളരെ വിരളമായി ഇത്താത്ത, ഇവരുടെ കാള്‍സ് ഒഴിച്ച് നിര്‍ത്തിയാല്‍ മാസത്തില്‍ ഏറ്റവും കുറഞ്ഞത് മുപ്പത് കാള്‍സ് അങ്ങോട്ടും മുപ്പത് കാള്‍സ് ഇങ്ങോട്ടും വരുന്ന എന്റെ നമ്പര്‍ ആണ് കാളെര്‍ ഐ ഡിയില്‍ എപ്പോഴും തെളിഞ്ഞ് നില്‍ക്കുക.

ഒരു ദിവസം രാവിലെ, ഞാന്‍ ഒരു ഇന്റെര്‍‌വ്യൂവിന് ചെന്നൈക്ക് പോകുന്ന് ദിവസം റസിയയുടെ മിസ്സ്ഡ് കാള്‍ വന്നു. വൈകിട്ട് ഞാന്‍ ട്രെയിന്‍ കയറുന്നത്കൊണ്ട് രാവിലെ വിളിക്കുന്നതാവും എന്ന് കരുതി ഞാന്‍ തിരിച്ച് വിളിച്ചു. പക്ഷെ ഫോണ്‍ എടുത്തത് ഉമ്മയാണ്. ഹെലോ കേട്ടപ്പോള്‍ത്തന്നെ ആളുമാറിയ വിവരം മനസിലാക്കി ഞാന്‍ തിരികെ മനസിലാകാത്തത്പോലെ രണ്ട് ഹലോ വച്ച് ഫോണ്‍ കട്ട് ചെയ്തു. വൈകിട്ട് റസിയ വിളിച്ചതുമില്ല. ആ റ്റെന്‍ഷന്‍ മൂത്ത് ഇന്റെര്‍‌വ്യൂ സാമാന്യം നന്നായിട്ട് ഞാന്‍ കുളമാക്കി. നല്ല ശമ്പളം ഓഫര്‍ ചെയ്തിരുന്ന ജോലി കിട്ടിയില്ല. തിരികെ ബസ്സിനു വരുമ്പോള്‍ റസിയ വിളിച്ചു. ഉമ്മച്ചിക്ക് വല്ല സംശയവും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അറിയില്ല എന്നും ഉമ്മ ഇപ്പോള്‍ കസിന്റെ വീട്ടിലാണെന്നും അവള്‍ പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ ബാറ്ററി തീരും വരെ സംസാരം.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് റസിയയുടെ ഇത്താത്തയും ഭര്‍ത്താവും കുഞ്ഞും അവളുടെ വീട്ടില്‍ ഒരാഷ്ച്ച താമസിക്കാന്‍ എത്തുന്നത്. അവര്‍, ഇടക്കിടക്ക് അങ്ങനെ ചെയ്യാറുള്ളതുമാണ്. ഫോണ്‍ വിളിക്കാന്‍ പറ്റില്ല. പിന്നെ ചാറ്റ് മാത്രമാണ് ആശ്രയം. അതുകൊണ്ട് വീട്ടിലും ഓഫീസിലും ഞാന്‍ എപ്പോഴും ഓണ്‍‌ലൈന്‍. എപ്പോഴാണ് അവള്‍ ഓണ്‍ലൈന്‍ വരിക എന്നറിയില്ലല്ലോ. ഒരു ദിവസം രാത്രി ഞാന്‍ കപ്യൂട്ടറിന്റെ മുന്നില്‍ നിന്നും മാറിയ സമയത്തെപ്പോഴോ റസിയ ഓണ്‍ലൈന്‍ വന്ന് "വേഗം വാ" എന്ന മെസ്സേജ് ഇട്ടു. ഞാന്‍ തിരികെ വന്നപ്പോഴേക്കും അവള്‍ ഓഫ്‌ലൈന്‍ ആയത്കൊണ്ട്, ഞാന്‍ വന്നൂ എന്നറിയിക്കാന്‍ ഒരു മിസ്സ്ഡ് അടിച്ചു. അപ്പോള്‍ത്തന്നെ തിരികെ കാള്‍ വന്നു. ഞാന്‍ സന്തോഷപൂര്‍‌വം എടുത്തു. "എന്തിനാടാ മിസ്സ്ഡ് അടിച്ചത്?" ഒരു പുരുഷ പരുഷ സ്വരം.

(തുടരും........)

4 അഭിപ്രായങ്ങൾ:

  1. ചാത്തനേറ്: ഒരു വര്‍ഷത്തിനു മേല്‍ ഗ്യാപ്പോ!!! ശ്രീഹരിയെ വിളിച്ചോണ്ട് വരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. തുടരട്ടെ. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞാവരുത് അടുത്ത പോസ്റ്റ്...

    മറുപടിഇല്ലാതാക്കൂ
  3. ബാകി വേഗം വരട്ടെ. നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം. ജീവിത ഗാന്ധി ആയ ഒരു അനുഭവം. നല്ല ഒറിജിനാലിറ്റി. സ്വന്തം എക്സ്പീരിയന്‍സ് എഴുതിയതാണോ ?

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ