2008, ഡിസംബർ 31, ബുധനാഴ്‌ച

1) ഇത്തിരി പഴമ്പുരാണം

അറബിക്കഥ എണ്ണ സിനിമയിലെ "ചോര വീണ മണ്ണില്‍ " എന്ന് തുടങ്ങുന്ന ഗാനം ഒരു വിപ്ലവ ഗാനമാണോ എന്ന് ചോദിച്ചാല്‍, അതൊരു പ്രണയ ഗാനമാണെന്നു ഞാന്‍ പറയും. അതിന് എന്റേതായ ചില കാരണങ്ങള്‍ ഉണ്ട്.

ഒരു ഡാര്‍ക്ക് ഏജ് , ഒരു ഇരുണ്ട കാലം എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നിയപ്പോള്‍, മനസും ശരീരവും തളര്‍ന്ന ഒരു അവസ്ഥ. കാരണം ഞാന്‍ എന്നും ജീവിച്ചത് ഒരു കാല്‍പനിക ലോകത്തായിരുന്നു. ഒരു സിനിമാ സംവിധായകനാവണം എന്ന മോഹം പൊലിന്ജപ്പോള്‍്, എന്റെ കാല്‍പ്പനിക ലോകം പൊളിഞ്ഞപ്പോള്‍, ഉണ്ടായ നിരാശ. പക്ഷെ നിരാശപ്പെടാന്‍് എനിക്കധികം പ്രായമോന്നുമായിരുന്നില്ല എന്നത് വേറെ കാര്യം.

അധ്യാപകരുടെ മകനായിട്ടാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. സിനിമയോ കലയോ എന്നും അവരുടെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. 5 അക്ക ശമ്പളം, ഭാര്യ , കുട്ടികള്‍ , സ്വോസ്തം ഗൃഹഭരണം. ഇതൊക്കെയായിരുന്നു അവരുടെ സ്വോപ്നം. അതുകൊണ്ട് കലയുമായി ബന്ധപ്പെട്ട് പോകുക എന്നത് ഒരു വെല്ലുവിളിയും കടുത്ത മാനസിക സംങര്‍ഷത്തിനു ഇട നല്‍കുന്നതുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ സൂചിക്കുഴലിലൂടെ കടക്കാന്‍ ശ്രമിച്ചപ്പോള്‍ കുഴഞ്ഞു വീണു താല്ക്കാലികമായെന്ഗിലും ഒരു മൃത്യു കൈവരിക്കേണ്ടി വന്നു.

കംപ്യൂട്ടരിനൊട്ള്ള ഭ്രമം മൂത്ത് ലോണ്‍ എടുത്തു ഒരു കമ്പ്യൂട്ടര്‍ വാങ്ങുകയും 3D Max, Photoshop, Dreamweaver തുടങ്ങിയ കുറച്ചു സോഫ്റ്റ്‌വെയര്‍ കള്‍ സ്വോന്തമായിട്ടു പഠിച്ചു എന്നതൊഴിച്ച് നിറുത്തിയാല്‍ വേറെ പണിയൊന്നും എനിക്കറിയുകയുമില്ല. അത് സിനിമ ഭ്രാന്ത് പിടിച്ചു നടക്കുന്നതിനിടെ ഉള്ള ഒഴിവു വേളകളില്‍ സംഭവിച്ചതാണ്. കൂടുതലും ഒഴിവു വേളകള്‍ തന്നെയായിരുന്നു. എട്ടൊമ്പത് വര്‍ഷങ്ങള്‍കൊണ്ട്‌ വര്‍ക്ക് ചെയ്തത് 2 സിനിമയും വിരലിലെണ്ണാവുന്ന ടി വി വര്ക്കുകളം ഒന്നുരണ്ടു പരസ്യ ചിത്രങ്ങളുമാണ്.

മുന്‍പ് ഡാര്‍ക്ക് ഏജ് എന്ന് പറഞ്ഞല്ലോ. ഒരു വര്‍ഷം ഒരു പണിയും ചെയ്യാതെ കമ്പ്യൂട്ടര്‍ ഒന്നു ഓണ്‍ ആക്കുകയോ ഒരു പുസ്തകം വായിക്കുകയോ ചെയ്യാതെ മുറിക്കുള്ളില്‍ വെറുതെ അടച്ചുപൂട്ടി ഇരുന്നു. കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ വേറെ പണിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല. അവിടെ ചെയ്യാവുന്ന ജോലികള്‍ എന്നാല്‍ കണക്കെഴുതാന്‍ പോവുക, അതിന് കണക്കറിയണം , അധ്യപകനാവുക അതിന് ടി ടി സിയോ ബി എഢൊ വേണം, സര്‍ക്കാര്‍ ഉദ്യോഗസ്തനാവുക അതിന് പി എസ് സി ടെസ്റ്റ് പാസ് ആവണം, പിന്നെ ഉള്ളത് കൂലിപ്പണിയാണ് അതിന് ആരോഗ്യം വേണം. ഇതൊന്നുമാല്ലെങ്ങില്‍ ഞങ്ങളുടെ നാട്ടില്‍ എല്ലാവരും ചെയ്യുന്നതുപോലെ ഗള്‍ഫില്‍ പോകാംഎന്നുവച്ചാല്‍ 50,000 രൂപയെങ്ങിലുമാകും വിസക്ക്. അത് ലോണ്‍ എടുക്കാമെന്നുവച്ചാലും സുരക്ഷിതമായ ജോലിക്ക് കൊണ്ടുപോകാന്‍ പരിചയക്കാര്‍ ആരും ഇല്ലതാനും. ഇനി എന്തെങ്ങിലുമാവട്ടെ എന്ന് വച്ചാല്‍ മാനസികാവസ്ഥ ശരിയല്ലാത്തവന്‍് , കോണ്ഫിടെന്റ്സ് നഷ്ടപ്പെട്ടവന്‍ എന്ത് ചെയ്താലാണ് ശരിയാവുക.

ആയിടക്കു പപ്പയുടെ ജോലി സംബന്ധമായി എറണാകുളത്തു വന്നു. അപ്പോള്‍ ആക്ടിംഗ് മോഡെലിന്ഗ് പോര്‍ട്ടല്‍ തുടങ്ങിയാല്‍ സുന്ദരന്മാരായ ആണ്‍കുട്ടികളെയും സുന്ദരിമാരായ പെണ്‍കുട്ടികളെയും നിരത്തി നിറുത്തി കുറച്ചു പരസ്യങ്ങളും പിടിച്ചു ജീവിക്കാംഎന്നുവച്ചു. പക്ഷെ അവിടെ മോര്‍ഫിംഗ് എന്റെ വില്ലനായി. മോര്‍ഫിംഗ് എന്നാല്‍ എന്താണെന്നു ഭൂരിപക്ഷത്തിനും അറിയില്ല. പത്രക്കാര്‍ മോര്ഫിങ്ങിനെ ഒരു ഉത്സവമാക്കി കൊണ്ടുനടന്നതുകൊണ്ട് പെണ്‍കുട്ടികള്‍ ആരും ഫോട്ടോ തന്നില്ല പ്രദര്‍ശിപ്പിക്കാന്‍ . വെബ്സൈറ്റില്‍ ഫോട്ടോ ഇട്ടാല്‍ ഞങ്ങളെ ആരെങ്ങിലും
മോര്‍ഫ് ചെയ്തു വല്ല നീല ചിത്രമുണ്ടാക്കുമോ എന്നായിരുന്നു അവരുടെ പേടി. സുന്ദരികള്‍ ഇല്ലാത്ത പോര്‍്ട്ടലില്‍് ആഡ് ഏജന്‍സി ക്കാര്‍ക്കോ പരസ്യം തരുന്നവര്‍ക്കോ ജനത്തിനോ താല്‍പ്പര്യം ഉണ്ടായില്ല. കൂടുതല്‍ എന്തിന് പറയുന്നു, കാശ് പോയി.

വീണ്ടും വീട്ടിലെ അടച്ചിട്ട മുറി. അങ്ങനെയിരിക്കെ വെബ് ഡിസൈനരെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ടു ഒരു കമ്പനിയുടെ വാതില്‍ക്കല്‍ മുട്ടി.

30 അഭിപ്രായങ്ങൾ:

 1. ബാക്കി വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു .... എഴുതുക

  മറുപടിഇല്ലാതാക്കൂ
 2. പെട്ടന്നു പോരട്ടേ ബാക്കി ഭാഗം കൂടി...
  ആകാക്ഷയോടുകൂടി കാത്തിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 3. നവവത്സരാശംസകള്‍..

  സസ്നേഹം,
  ചേച്ചി

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2009, ജനുവരി 1 5:31 AM

  ശ്രീനു പറയുന്ന ഡാര്‍ക്ക് എയ്ജ് മിക്കവര്‍ക്കും ഉണ്ടാവുന്നതാണു, ഞാനൊക്കെ ഓള്‍വേയ്സ് ഡാര്‍ക്ക് എയ്ജിലാ :)
  അപ്പൊ വേഗം എഴുതി തീര്‍ക്കൂ,

  മറുപടിഇല്ലാതാക്കൂ
 5. ഞാനും ഏതാണ്ട് ഇങ്ങനോക്കെതന്നെയാ...
  നവവത്സരാശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 6. അടുത്ത ചുവടു വയ്പ്പ് എന്തായി എന്നറിയാന്‍ വളരെ ആകാംക്ഷയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 7. തുടക്കം നന്നായി. ഒത്തിരി ബ്ലോഗുകള്‍ക്ക് പകരം എല്ലാം ഒറ്റ ബ്ലോഗില്‍ എഴുതിയാല്‍ നന്നായിരിക്കും എന്നൊരു നിര്‍ദേശം ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 8. തുടക്കം നന്നായിരിക്കുന്നു. ആ മുട്ടലിൽ തുറന്നതെന്തെന്നറിയാൻ ആകാംക്ഷയായി.

  ബാക്കി വരട്ടേ....

  മറുപടിഇല്ലാതാക്കൂ
 9. ഇയാൾടെ ഡിപ്രഷൻ മാറീന്നറിഞ്ഞാൽ ഞങ്ങൾക്കൊരു സമാധാനമായെനെ

  മറുപടിഇല്ലാതാക്കൂ
 10. ശ്രീഹരി,
  ഹരീഷ്,
  sreedevi,
  പാറുക്കുട്ടി,
  വടക്കൂടന്‍,
  anna,
  PR REGHUNATH,
  കൊച്ചുസാറണ്ണന്‍,
  പകല്‍കിനാവന്,
  anu,
  ഗീതച്ചേച്ചി,
  പൊട്ട സ്ലേറ്റ്‌,
  നരിക്കുന്നൻ,
  ഭൂമിപുത്രി,

  വന്നതിനും വായിച്ചതിനും അഭിപ്രായമറിയിച്ചു പ്രോത്സാഹിപ്പിച്ചതിനും ഹ്രുദയം നിറഞ്ഞ നന്ദി.

  മറുപടിഇല്ലാതാക്കൂ
 11. നന്നായിരിക്കുന്നു ...

  വിനോദ്

  മറുപടിഇല്ലാതാക്കൂ
 12. ഹായ് ചേട്ടാ വളരെ നന്നായിട്ടുണ്ട് കേട്ടോ ബാക്കി വായിക്കുന്നതിനായി കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 13. വിപ്ലവ ഗാനം പ്രണയ ഗാനം ആയത്‌ എങ്ങിനെ എന്ന് മാത്രം പറഞ്ഞില്ല !!!!!

  പെട്ടെന്ന് ആയിക്കോട്ടെ

  മറുപടിഇല്ലാതാക്കൂ
 14. garba manenu manasilayi!

  pakshe purathu varate.... kutti ano penno enariyan ala..!

  gandariUdeyano kunthiUdeyano enariyan!!

  മറുപടിഇല്ലാതാക്കൂ
 15. B Shihab,
  വിനോദ്,
  ലതി,
  ഇ.എ.സജിം,
  Praveen,
  Thumpan,
  Chandu,
  Chakkiar,

  വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 16. ആല്‍ബര്‍ട്ട്2009, ജനുവരി 5 9:10 PM

  അടിപൊളി

  മറുപടിഇല്ലാതാക്കൂ
 17. വാതില്‍ തുറന്നോ എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു .........................

  മറുപടിഇല്ലാതാക്കൂ
 18. Vathilil thanneyano Muttiyathu? Atho Vere Yevideyenkilum Aanoo?

  മറുപടിഇല്ലാതാക്കൂ
 19. viplava ganam egane pranaya ganami ...adutha kathakayi kathirikkunu

  മറുപടിഇല്ലാതാക്കൂ
 20. ഞാന്‍ തന്നെ ആദ്യ ഫോളോവര്‍.


  പിന്നെ വേറൊരു കാര്യം- കുറെ അക്ഷരത്തെറ്റുകള്‍ കണ്ടു. ശ്രദ്ധിക്കുമല്ലോ!

  മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ