2009, ജനുവരി 5, തിങ്കളാഴ്‌ച

2) ഓര്‍ക്കുട്ടും പ്രണയവും

മുട്ടുവിന്‍ തുറക്കപ്പടും എന്നാണല്ലോ, തുറക്കപ്പെട്ടു. പിന്നീട് കംമ്പനി ഡയറക്ട്ടറുടെ ഇഷ്ടമനുസരിച്ചു കളറും ഡിസൈനും ഒക്കെ ഉണ്ടാക്കി തുഛമായ സംമ്പളം വാങ്ങിക്കാന്‍ തുടങ്ങി. തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ആളുടെ മുഖത്ത്പോലും നൊക്കില്ല. രാവിലെ ക്രിത്യം ഒന്‍പതരക്കു ഓഫീസ് അഞ്ചരക്കു വീട്. എന്തായാലും ഒരു വര്‍ഷത്തിനിടെ മൂന്നു കമ്പനികള്‍ ചാടിക്കടന്നപ്പോള്‍ വീട്ടുകാര്‍ സ്വപ്നം കണ്ട അഞ്ചക്ക ശംമ്പളം ആയി. വീട്ട്കാര്‍ക്കു സ്ന്തോഷം.പക്ഷെ എന്റെ മനസ് ഉള്വലിഞ്ഞിരുന്നു. ആരോടും തുറന്നിടപെടാന്‍ കഴിയുന്നില്ല. എന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി, മാസാവസാനം കിട്ടുന്ന അഞ്ചക്കം കൂട്ടിയും കുറച്ചും ദിവസങ്ങള്‍ തള്ളിനീക്കി.

ആ സമയത്താണു അടുത്ത സീറ്റിലെ പയ്യന്‍ ഓര്‍ക്കുട്ടില്‍ കളിക്കുന്നതു കാണുന്നത്. അവന്റെ പ്രേരണയാലാണു ഞാന്‍ എന്റെ പഴയ ഓഫീസിലെ രാജകുമാരി എനിക്കയച്ച ഒരു ഓര്‍ക്കുട്ട് ഇന്‍‌വിറ്റേഷന്‍ പൊടിതട്ടിയെടുക്കുന്നത്. അവന്റെ ഫ്രെണ്ട്സിനെ എല്ലാം ഞാനും ആഡ് ചെയ്തു. എനിക്കും കിട്ടി പത്തറുപത് ഫ്രെണ്ട്സിനെ. അങ്ങിനെ ഒരു ദിവസം ജിടോക്കില്‍ ഒരു ഫ്രെണ്ട് റിക്യെസ്റ്റ്. പരിചയമില്ലാത്തവരെ ഭയത്തൊടുകൂടിമാത്രം നോക്കിയിരുന്ന ഞാന്‍ "who are you?" എന്നു ചോദിച്ചപ്പൊള്‍ ഓര്‍ക്കുട്ടില്‍ നോക്കൂ എന്നു മറുപടി. നോക്കി. ഒരു പെണ്‍കുട്ടിയുടെ പ്രൊഫൈല്‍. എല്ലാ ദിവസവും അവള്‍ ഓണ്‍ലൈനില്‍ വരും. ഞാന്‍ സ്തിരമായി "how r u?" എന്നും തിരികെ അവള്‍ "fine da." എന്നും പറയും. എന്നാലും ഇതു പെണ്‍‌കുട്ടിതന്നെയാണോ എന്നൊരു സംശയം. ഒരു ദിവസം ഞാന്‍ ചോദിച്ചു "നമുക്കു പ്രേമിച്ചാലോ ?" എന്ന്. എന്നോടിങ്ങനെയൊന്നും പറയരുത്. ഞാന്‍ ക്ലാസ്സിലിരുന്നാണു ചാറ്റ് ചെയ്യുന്നത് എന്നു പെണ്‍കുട്ടി.

കുറേ ദിവസത്തേക്ക് പെണ്‍കുട്ടിയുടെ ഒരു വിവരവും ഇല്ല. പിന്നീടൊരുദിവസം "താന്‍ പറഞ്ഞ കാര്യം നമുക്കാലോചിക്കാം " എന്നായി പെണ്‍കുട്ടി. "ശരി" എന്നു ഞാനും. "ശരി 1..2..3.. start" എന്നു പെണ്‍കുട്ടിയും. പിന്നേയും കുറേ ദിവസത്തേക്ക് ആളിനെ കാണാനില്ല. പെട്ടന്നൊരുദിവസം "ഇവിടെ ഓര്‍ക്കുട്ടും ജിമെയിലും ബ്ലോക്ക് ചെയ്യുകയാണു. ഇനി മെയില്‍ അയച്ചാല്‍ മതി" എന്നൊരു മെസ്സേജ്. എന്നാല്‍ നമ്പര്‍ താ വിളിക്കാമെന്നായി ഞാന്‍. എനിക്ക് മൊബൈല്‍ ഇല്ല തന്റെ നമ്പര്‍ താ ഞാന്‍ വിളിക്കാം എന്നു പെണ്‍കുട്ടി. ഞാന്‍ നമ്പര്‍ കൊടുത്തു.

ഒരു ദിവസം ഉച്ചക്ക്, ക്രിത്യമായി പറഞ്ഞാല്‍ 1.10 നു ഒരു ഫോണ്‍ കാള്‍. എന്നെ മനസിലായോ എന്നു. എന്റെ ഫോണില്‍ വേറേ ആരും വിളിക്കാനില്ലാത്തതുകൊണ്ട് ഞാന്‍ പെട്ടന്ന്തന്നെ "റസിയ അല്ലേ" എന്ന് ചോദിച്ചു. (പേരു മാറ്റിയിട്ടുണ്ട്) . ക്രിത്യം ഒരുമണിക്കു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഞാന്‍ പിന്നീട് ഒന്നു മുതല്‍ ഒന്ന് നാല്പ്പത്തിയഞ്ച് വരെ ഫോണ്‍ സംഭാഷണത്തിനായി മാറ്റിവച്ചു. ഇതൊക്കെ ഒരു തമാശയല്ലേ എന്നു ഞാന്‍ നൂറ്വട്ടം മനസിനെ പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഫൊട്ടോകള്‍ കൈമാറി. പെണ്‍കുട്ടി സുന്ദരി, നിഷ്ക്കളങ്കതയുള്ള മുഖം. മാസങ്ങള്‍ കടന്നുപോയി. വിശുധ്ധ് മാസത്തില്‍പ്പോലും അവധി ദിവസങ്ങളില്‍ ഫോണ്‍ സംഭാഷണം മണിക്കൂറുകള്‍ നീണ്ട്പോയി. എന്റെ ഡാര്‍ക്ക് എജിനു ശേഷം മനസിനു എന്തോ ഒരു ഉണര്‍‌വ്, ഒരാനന്ദം.

അപ്പോഴാണു വീട്ട്കാരുടെ രണ്ടാമത്തെ ആഗ്രഹം.അഞ്ചക്ക ശം‌മ്പളമായി, കാറ് വാങ്ങി, ലാപ് ടോപ്പ് വാങ്ങി. ഇനിയെന്താ? ഇനി ഒരു പെണ്ണ് വേണം. വീട്ട്കാര്‍ എന്നെയും കൂട്ടി പെണ്ണ്കാണാന്‍ പോയി. പെണ്ണ് ചായയുമായി വന്നു. പെണ്ണ് എത്ര വശ്യമായി ചിരിച്ചിട്ടും എനിക്ക് ചിരിക്കാന്‍ പറ്റുന്നില്ല. മനസിനു ആകെ ഒരു വല്ലായ്മ്മ. കാരണവന്മാര്‍ എന്തൊക്കെയോ ചോദിക്കുന്നു, പറയുന്നു. എനിക്ക് ഒരു ശ്വാസമ്മുട്ടല്‍ പോലെ. ഒരുകണക്കിനു അവിടെനിന്നും തിരിച്ചുപോന്നു.

വീട്ടിലെത്തിയപ്പോള്‍ മുതല്‍ കണ്ണടച്ചാലും തുറന്നാലും റസിയയുടെ മുഖം. അപ്പോള്‍ത്തന്നെ ഉറപ്പിച്ചു. നാളെ റസിയയെ കാണണം. കാറോടിക്കാന്‍ പേടി ഉള്ളതുകൊണ്ട് ഒരു ഡ്രൈവറെയും ഏര്‍പ്പാടു ചെയ്തു. കാറ് വാങ്ങിയതേ ഉള്ളു. സി ഡി പ്ലയെര്‍ വാങ്ങാന്‍ കാശില്ല. ഉള്ളതു കാസ്സെറ്റ് പ്ലെയര്‍ ആണു. പിറ്റേന്നു രാവിലെതന്നെ ഡ്രൈവറെയും കൂട്ടി കടയായ കടയെല്ലാം തിരഞ്ഞു. ഒരു കസ്സെറ്റിനുവേണ്ടി. അവസാനം ഉച്ചയോടടുത്തപ്പോള്‍ ഒരു കാസ്സെറ്റ് കിട്ടി. "അറബിക്കഥ". ഇട്ടപ്പൊ പാട്ട് കേള്‍ക്കുന്നില്ല. ഫാസ്റ്റ് ഫോര്‍‌വേഡും റീവൈഡും ഒക്കെ ചെയ്തു നോക്കി.

റസിയയെ ആദ്യമായി നേരിട്ടു കാണാന്‍ പോകുകയാണു. രണ്ട് മണിക്ക് മുമ്പ് ആലുവയില്‍ അവള്‍ പാര്‍ട്ടൈം ജോലി ചെയ്യുന്നിടത്ത് എത്തണം. രണ്ട് മണി കഴിഞ്ഞാല്‍ അവള്‍ ക്ലാസ്സില്‍ പോകും. അവിടെച്ചെന്ന് കാണാന്‍ ധൈര്യം പോരാ. ആകെ ഒരു പരവേശം, ആകാംഷ. ആദ്യ കൂടിക്കാഴ്ച എങ്ങിനെയാവും എന്ന ആശങ്ക. അങ്ങിനെ വെപ്രാളപ്പെട്ട് എവിടെയൊ ഞെക്കിയപ്പോള്‍ പാട്ട് കേള്‍ക്കാന്‍ തുടങ്ങി. " ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം...." ഇനി തൊട്ടാല്‍ ഉള്ള പാട്ട്കൂടി ഇല്ലാതാവും. അതുകൊണ്ട് തൊട്ടില്ല. പക്ഷെ കേള്‍ക്കെ കേള്‍ക്കെ ഒരാവേശം, ഒരു ധൈര്യം.

(തുടരും........)

N B: കേട്ടിട്ടില്ലാത്തവര്‍ക്കും ശ്രധ്ദിച്ചിട്ടില്ലാത്തവര്‍ക്കും ഗാനം താഴെ ചേര്‍ക്കുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. പാട്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

22 അഭിപ്രായങ്ങൾ:

 1. അങ്ങനെ വരട്ടെ.... കൊച്ചു കള്ളാ....
  കഥ രസമായി വരുന്നു. പെട്ടെന്നു പോരട്ടേ... :)

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം... ഒരു കദന കഥ ആകുമോ എന്ന ഭയം ഉണ്ടെന്‍കിലും , സംഗതി നല്ല രസമായി വരുന്നു. അടുത്ത പോസ്റ്റ് അധികം താമസിപ്പികണ്ട കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 3. അങ്ങിനെ ഞാനും കഥാപാത്രമായി അല്ലെ കൊള്ളാം പക്ഷെ കഥയില്‍ ചില മാറ്റങ്ങള്‍ ഉണ്ടല്ലോ നിങ്ങളുടെ പ്രണയം ആരംഭിക്കുന്നതേഷന് മുന്പുള്ള "ശരി 1..2..3.. start" എന്നത് പറയുന്നതു ആ പെണ്‍കുട്ടിയല്ല ചേട്ടന്‍ തന്നല്ലേ സംശയമുണ്ടേല്‍ ചേട്ടന്റെ പഴയ ചാറ്റ് ഹിസ്റ്ററി പരിശോദിച്ചാല്‍ അറിയാം ശരിയല്ലേ ? പിന്നെ അടുത്തതു വേഗം തന്നെ പോസ്റൂ ബാക്കി വായിക്കാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 4. ആല്‍ബര്‍ട്ട്2009, ജനുവരി 5 9:40 PM

  എന്നിട്ടെന്തായി ....? വേഗം പോരട്ടെ ...................................

  മറുപടിഇല്ലാതാക്കൂ
 5. അജ്ഞാതന്‍2009, ജനുവരി 5 9:41 PM

  Hi Seenu,
  looks nice..
  You presentation is in a very interesting manner..
  keep it up..

  മറുപടിഇല്ലാതാക്കൂ
 6. ഈ പാട്ടാണ് പ്രശ്നം
  ഏത് കേട്ടാല്‍ ഏത് പെണ്ണാണ്‌ പ്രേനയിക്കുന്നത്

  മറുപടിഇല്ലാതാക്കൂ
 7. അടുത്ത സീറ്റിലെ പയ്യന്‍ ചെയ്ത ഉപകാരം എന്തായി എന്നറിയാന്‍ കാത്തിരിക്കുന്നു .........

  മറുപടിഇല്ലാതാക്കൂ
 8. ഹായ് ചേട്ടാ എനിക്കാണ് തെറ്റ് പറ്റിയത് "ശരി 1..2..3.. start" പറഞ്ഞതു ആ കുട്ടി തന്നാണ് വേഗം ബാക്കി കൂടി പ്രസിദ്ധീകരിക്കൂ..............

  മറുപടിഇല്ലാതാക്കൂ
 9. തുടരന്‍ പോസ്റ്റുകള്‍ പൊതുവേ മടുപ്പ് തോന്നിപ്പിയ്ക്കുകയാണ് പതിവ്. പക്ഷേ ഇത് വായിച്ചെത്തിയതറിഞ്ഞില്ല. ബാക്കി കൂടി എഴുതൂ

  മറുപടിഇല്ലാതാക്കൂ
 10. ഹൊ! ബാക്കി വച്ചു...
  ബാക്കി വേഗം..

  മറുപടിഇല്ലാതാക്കൂ
 11. Praveen,
  ശ്രീഹരി,
  ശിവ,
  Veshakodan,
  Thumpan,
  ആല്‍ബര്‍ട്ട്,
  അജ്ഞാത,
  mahi,
  saritha,
  ശ്രീ,
  smitha adharsh,

  വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 12. എഴുത്ത് നന്നാവുന്നു. പക്ഷെ എന്റെ ഒരു അഭിപ്രായം പറഞ്ഞാല്‍

  എങ്ങുമെത്താത്ത ഒരു പ്രണയം ആണ് ഇതെങ്ങില്‍, ഈ പോസ്റ്റ് ആ പെണ്‍കുട്ടിയോ, അവലോടടുപ്പമുള്ളവരോ, ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ഭാവി വരന്റെ ബന്ധുക്കളോ കാണാനിടയായാല്‍?. എഴുതുമ്പോള്‍ ഈ സാധ്യതകളെ കുറിച്ചും അവളുടെ ഭാവിയെക്കുറിച്ചും ആലോചിക്കണം എന്ന് ഞാന്‍ പറയും.

  ആണുങ്ങളുടെ പ്രണയത്തെ വെറും കുട്ടിക്കളി ആയി എടുക്കുന്ന സമൂഹം പെണ്‍കുട്ടികളുടെ ബന്ധങ്ങളെ അങ്ങനെ എടുക്കാറില്ല എന്നത് തന്നെ കാരണം.

  മറുപടിഇല്ലാതാക്കൂ
 13. ശ്രീകാന്ത്,

  അഭിപ്രായതിനു നന്ദി. എഴുത്തിന്റെ ഉദ്ദേശവും പ്രസക്തിയും എല്ലാ ഭാഗങ്ങളും വായിക്കുമ്പോള്‍ മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 14. ആകാംക്ഷയുടെ മുൾമുനയിൽ നിന്നെന്റെ കാലു മുറിയുന്നു. വേഗം പറഞ്ഞേ ബാക്കി

  മറുപടിഇല്ലാതാക്കൂ
 15. ഈ പോസ്റ്റ് ഇപ്പോഴാണു ട്ടോ കാണുന്നതു...മടുപ്പിക്കാതെ നന്നായി എഴുതിയിരിക്കുന്നു..എന്നിട്ടോ..ബാക്കി കൂടെ വേഗം പോസ്റ്റൂ...:)

  മറുപടിഇല്ലാതാക്കൂ
 16. lakshmy,
  Rare Rose,

  വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

  മറുപടിഇല്ലാതാക്കൂ
 17. ADYAMAYI PRANAYINIYE KANAN POKUNNA ORU ALUDE MANASINE VIBRATION .....ENTHAKUM...

  മറുപടിഇല്ലാതാക്കൂ
 18. ഭയങ്കര ആകാംക്ഷയില്‍ നിര്‍ത്തി...
  സീരിയല്‍ പോലെ.ബാക്കി വേഗമാകട്ടെ

  മറുപടിഇല്ലാതാക്കൂ
 19. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ