2009, ജനുവരി 24, ശനിയാഴ്‌ച

5)കാവല്‍മാലാഖ (ഭാഗ്യമുള്ളവള്‍ ദേവി)

ചാറ്റിങ്ങിലൂടെയോ ഓര്‍ക്കുട്ടിലൂടെയോ ഫോണിലൂടെയോ മരത്തണലിലോ പാര്‍ക്കിലോ ബീച്ചിലോ എന്തിന് ഇന്റെര്‍നെറ്റ് കഫേകളുടെ അടഞ്ഞ ഇടുങ്ങിയ മുറികളിലേ സ്വകാര്യതകളിലോ ഇരുന്നു പ്രേമിക്കാം. അല്‍പ്പംകൂടി അഡ്വാന്‍സ്ഡ് ആയാല്‍ ശരീരം പങ്കുവക്കുകയുമാവാം. പക്ഷെ സീരിയസ് ആവരുത്. റസിയക്ക് കാവല്‍മാലാഖയുടെ ഉപദേശം. ഈ സീരിയസ് ആവുക എന്ന്‌വച്ചാല്‍ എന്താ? കല്യാണം വരെ എത്തുന്ന ബന്ധങ്ങളെ ആണ് സീരിയസ് ആവുക എന്ന പദപ്രയോഗംകൊണ്ട് ഉദ്ദേശിക്കുന്നത്. സീരിയസ് ആവുകയാണെങ്കില്‍ അതിനു നിബന്ധനകള്‍ ഉണ്ട്. സ്വജാതി ആയിരിക്കണം, സുന്ദരനായിരിക്കണം, നല്ല ജോലിയും സമ്പാദ്യവും വേണം, കുടുംബമഹിമ വേണം, അങ്ങിനെ നീണ്ട് പോകുന്നു ലിസ്റ്റ്.

ഈ ഉപദേശം നല്‍കാന്‍ ജാതി മത ഭേതമന്യേ കൂട്ടുകാരികള്‍ ഒത്ത്കൂടി.ഏറ്റവും അടുത്ത കൂട്ടുകാരി ദേവി. ആറു വര്‍ഷത്തോളം സ്കൂളിലും കോളെജിലുമായി ഒരുമിച്ചുണ്ടായിരുന്നവള്‍, റസിയയില്‍ ഫെമിനിസത്തിന്റെ വിത്ത് പാകിയവള്‍, നന്നായി ചിത്രം വരക്കുകയും കവിത എഴുതുകയും ചെയ്യുന്നവള്‍, ക്ലാസ്സിലെ നമ്പര്‍ വണ്‍ സുന്ദരി, പഠിക്കാന്‍ അതി സമര്‍ത്ഥ, എല്ലാംകൊണ്ടും ഭാഗ്യമുള്ളവള്‍. രണ്ടാമത്തെ കൂട്ട്കാരി സുഹറ. സുഹറയുടെ ഫോണിലേക്കാണ് ഞാന്‍ ഉച്ചസമയങ്ങളില്‍ റസിയയെ വിളിച്ചുകൊണ്ടിരുന്നത്. അടുത്തത് മേരി. പെട്ടന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നും. സത്യന്‍ അന്തിക്കടിന്റെ ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയിലേപ്പോലെ മൂന്നു കമ്യൂണിറ്റിയിലുള്ള കൂട്ട്കാരികള്‍, ഒരേ അഭിപ്രായം. എന്തൊരു ഒരുമ എന്തൊരു മതേതരത്വം. ഹാ സുന്ദരം ഈ കേരളം.

ദേവിക്കും സുഹറക്കും മേരിക്കും ഒക്കെയുണ്ട് ഓര്‍ക്കുട്ടില്‍ ടണ്‍ കണക്കിനു ഫണ്‍ (സോറി ഫ്രെണ്ട്സ്). ചാറ്റിങ്ങും തക്രതിയായി നടക്കുന്നു. ഇതില്‍ ദേവിക്കു ഒരു മുസ്ലീം പയ്യനുമായി "ലൗ" ഉണ്ടായിരുന്നു. കാര്യം കഴിഞ്ഞപ്പൊ ജാതിപ്രശ്നം പറഞ്ഞ് ആളു തടിതപ്പി. ഇപ്പോ ദേവിയാകട്ടെ ബാക്കി ടണ്‍ കണക്കിനു ഫണ്ണുമായി ചാറ്റിങ്ങില്‍ കഴിയുന്നു. സുഹറക്കു ഒരു യങ്ങ് ഡോക്ടറുമായി "ലൗ". ഡോക്ടര്‍ക്കാകട്ടെ ‍ഓര്‍ക്കുട്ടില്‍ ഇരുനൂറ്റിയന്‍പതില്‍ക്കൂടുതല്‍ സുന്ദരികള്‍ ഫ്രെണ്ട്സ്. ഒരേ മതം പക്ഷെ ജാതി വേറേയാണ്. എങ്കിലും വാരാന്ത്യം പേളുമാലയും കുപ്പിവളക‌ളും സമ്മാനം. സുഹറ ത്രിപ്ത, സന്തുഷ്ട. മേരിയേക്കുറിച്ച് കൂടുതല്‍ അറിയില്ല. കുഞ്ഞാടിന്റെ കാര്യങ്ങള്‍ എല്ലാം വളരെ രഹസ്യമാണ്.

ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, പ്രണയം അന്ധവും ബധിരവും മൂകവുമാണ് തുടങ്ങിയ പഴഞ്ചന്‍ വിശ്വാസപ്രമാണങ്ങള്‍ കെട്ടിപ്പിടിച്ചു നടന്ന ഞാന്‍ ഈ ഉപദേശ സംഹിത അറിഞ്ഞിരുന്നില്ല. ഐ ടി കമ്പനിയിലെ ജോലി ആയതുകൊണ്ട് മുന്‍പ് കൂടെ ജോലി ചെയ്തിരുന്നവരും ഇപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരുമെല്ലാം ഓണ്‍ലൈനില്‍ ഉണ്ടാവും. അതുപോലെ ഞാനും. എന്നും രാവിലെ ഓഫീസില്‍ എത്തിയാല്‍ ഉടന്‍ എല്ലാവര്‍ക്കും ഒരു ജി എം (ഗുഡ് മോണിങ്ങ്) കൊടുക്കുന്ന പതിവുണ്ട് എനിക്ക്. അതുകൊണ്ട് എന്റെ ജി എമ്മിനുവേണ്ടി എല്ലാവരും കാത്തിരിക്കും തിരിച്ചുകിട്ടാന്‍ ഞാനും. രാവിലെയുള്ള ജി എമ്മുകള്‍ കഴിഞ്ഞ് ഞാന്‍ റസിയയെ പതിവുപോലെ കാത്തിരുന്നു. പണിയൊന്നും ചെയ്യാതെ ഞാന്‍ ജിട്ടോക്ക് വിന്‍ഡോയിലേക്ക് നോക്കി ദിവസം അവസാനിപ്പിച്ചു.

ഇതിനിടെ എന്റെ ഏറ്റവും അടുത്ത ഒരു സുഹ്റുത്തിനോട് ഞാന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. ലോകത്ത് റസിയ മാത്രമെ പെണ്ണായിട്ടുള്ളോ? അടുത്ത ട്രാക്ക് പിടിയളിയാ എന്നൊക്കെ അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തി. "ഞാന്‍ സീരിയസ് ആയിപ്പോയളിയാ" എന്ന് ഞാനൊരു ഗദ്ഗതം പോലെ പറഞ്ഞു. കുറച്ചു സമയത്തെ നിശബ്ദതക്കുശേഷം "എന്നാ അളിയന്‍ പ്രൊസീഡ് ചെയ്യ് . എന്തിനും ഞാനുണ്ട്.. എല്ലാത്തിനും വഴിയുണ്ടാക്കാം. അളിയന്‍ സമാധാനിക്ക്." എന്നൊക്കെ പറഞ്ഞ് അവന്‍ ആശ്വസിപ്പിച്ചു. റസിയയേ വിളിച്ച് സംസാരിച്ച് കാര്യങ്ങള്‍ ഒരു കോമ്പ്രമൈസില്‍ എത്തിക്ക് എന്നുപദേശിക്കുകയും ചെയ്തു. സുഹ്റ്ത്ത് ഉയര്‍ന്ന സര്‍ക്കാര്‍ ജോലിയില്‍ ഇരിക്കുന്ന ആളാണ്.

റസിയയെ ഇനി ഞാന്‍ വിളിച്ചാല്‍ എടുക്കില്ല. അതുകൊണ്ട് ഓഫീസിലെ ബിന്‍സിയേയും ഗീതയേയും വിളിച്ച് എനിക്കും സനിലാലിനും മാത്രം അറിയാവുന്ന റസിയയുമായുള്ള ബന്ധത്തിന്റെ കഥയും നിലവിലുള്ള അവസ്ഥയും പറഞ്ഞു ധരിപ്പിച്ചു. സംഗതി കേട്ടപാടെ ബിന്‍സി പറഞ്ഞു."നമുക്കിതു വേണോ? ആ പെണ്ണ് പോണെങ്കില്‍ പോട്ടെ. വേറൊരു കല്യാണം കഴിക്ക്. പ്രായം ഇത്രയും ആയില്ലേ?". ഗീതയും സനിലാലും അതിനോട് യോചിച്ചു. ഇവര്‍ മൂന്നു പേരും യഥാക്രമം 21, 20, 22 വയസുള്ളവരാണ്. എങ്കിലും ബിന്‍സി വിവാഹിതയാണ്, മുന്‍പ് എന്നോടൊപ്പം ജോലിചെയതിരുന്നതുമാണ്. കൊച്ചുപിള്ളേരുടെ അഭിപ്രായത്തോട് എനിക്ക് ദേഷ്യം തോന്നിയെങ്കിലും റസിയയെ വിളിക്കാനുള്ള വഴി ബിന്‍സിയോ ഗീതയോ ആണെന്നുള്ളതുകൊണ്ട് ഞാന്‍ അവരെ സ്നേഹപൂര്‍‌വ്വം നിര്‍ബന്ധിച്ചു. വിവാഹിതയായതുകൊണ്ട് ഒരു സീനിയര്‍ പദവിയുള്ള ബിന്‍‍സിയെ ആ ദൗത്യം ഏല്‍പ്പിച്ചു.

എന്റെ നമ്പര്‍ കണ്ടാല്‍ എടുക്കില്ല എന്നത്കൊണ്ട് ബിന്‍സിയുടെ നമ്പറില്‍നിന്നും വിളിച്ചു. റസിയയോട് ലളിതമായി കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ "ഞാന്‍ സമ്മതിക്കില്ല" എന്ന പല്ലവി അവള്‍ ആവര്‍ത്തിച്ചു. പക്ഷെ പിറ്റേദിവസം റസിയ വിളിച്ചു. അപ്പോള്‍ ഞാന്‍ ഒന്നാം ഭാഗത്തില്‍ (ഇത്തിരി പഴമ്പുരാണത്തില്‍) പറഞ്ഞതുപോലെ എന്റെ ഭൂതവും വര്‍ത്തമാനവും കണക്കും സയന്‍സും ഫിലോസഫിയുമെല്ലാം റസിയയേ പറഞ്ഞുകേള്‍പ്പിച്ചു. ഇനി ഒരു ആഘാതംകൂടി താങ്ങാനുള്ള അരുത്ത് ഇ ബോഡിക്കും മനസിനുമില്ലെന്നും അതുകൊണ്ട് നമുക്ക് തുടരുന്നിടത്തോളം തുടരാം എന്നും ഞാന്‍ പറഞ്ഞു. അങ്ങിനെ ഒരു തമാശക്ക് ഞാനില്ല എന്ന് റസിയ. നിന്നോട് ആദ്യമായി തോന്നിയ പ്രണയത്തിന്റെ അതേ വിശുദ്ധിയോടെയും പവിത്രതയോടെയും ഇനിയും നിന്നേ സ്നേഹിക്കാന്‍ തയ്യാറാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ റസിയ സമ്മതം മൂളി.

(തുടരും.............)

14 അഭിപ്രായങ്ങൾ:

  1. ചാറ്റിങ്ങിലൂടെയോ ഓര്‍ക്കുട്ടിലൂടെയോ ഫോണിലൂടെയോ മരത്തണലിലോ പാര്‍ക്കിലോ ബീച്ചിലോ എന്തിന് ഇന്റെര്‍നെറ്റ് കഫേകളുടെ അടഞ്ഞ ഇടുങ്ങിയ മുറികളിലേ സ്വകാര്യതകളിലോ ഇരുന്നു പ്രേമിക്കാം. അല്‍പ്പംകൂടി അഡ്വാന്‍സ്ഡ് ആയാല്‍ ശരീരം പങ്കുവക്കുകയുമാവാം. പക്ഷെ സീരിയസ് ആവരുത്.

    മറുപടിഇല്ലാതാക്കൂ
  2. ശ്രീനു,
    ഇങ്ങനെ ഒരു തുറന്നെഴുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രണയം എന്നത് കാലഹരണപ്പെട്ട ഒരു ഇന്‍സ്റ്റിറ്റ്യൂഷന്‍ ആയി എന്ന് വിശ്വസിക്കുന്നവര്‍ ആണ് ഏറെ പേരും. ഒരാളെ പ്രണയിക്കുക, പ്രാക്റ്റിക്കല്‍ ആയി മറ്റൊരാളെ കല്യാണം കഴിക്കുക എന്ന രീതി ഇന്ന് നാടൊട്ടുക്കും ഒരു തരംഗമായി വീശിയടിക്കുകയാണ്. ഇത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ഞാനാളല്ല. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റാണല്ലോ.

    എന്തായാലും ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്, ലോകം പുരോഗമിക്കുന്തോറും ജാതി, മതം മുതലായ വേര്‍തിരിവുകള്‍ മനുഷ്യരെ കൂടുതല്‍ കീഴ്പെടുത്തുകയും, അതേ സമയം സമ്പത്ത് എന്ന വിചാരം മറ്റെന്തിനേക്കാളും മുകളിലാവുകയും ചെയ്യുന്നു.
    വിവാഹം എന്ന ചടങ്ങിലേക്കെത്തുമ്പോഴാണ്, ഉള്ളിലെ ജാതിചിന്തയും മതവിദ്വേഷവുമേറ്റവും കൂടുതലായി പുറത്തെത്തുക. "സാമ്പത്തികം" എന്ന ഘടകവും. "ഉയര്‍ന്ന സാമ്പത്തികശേഷിയുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും ആലോചനകള്‍ ക്ഷണിക്കുന്നു" എന്നൊക്കെ പത്രപര്‍സ്യങ്ങള്‍ ഇടുന്ന നാടാണല്ലോ നമ്മുടേത്.
    പ്രണയത്തിനു കണ്ണില്ലാത്തതു കൊണ്ടാവും, പ്രണയിക്കുമ്പോള്‍ ജാതി,മത, സാമ്പത്തിക ചിന്തകള്‍ മറക്കാന്‍ എല്ലാവരും തയ്യാറാണ്. പക്ഷേ വിവാഹം കഴിക്കാന്‍ വയ്യ!

    എന്തെങ്കിലും ആവട്ടെ. ഓരോരുത്തര്‍ക്കും അവരുടെ താല്പര്യം!.

    ബാക്കി കുടെ എഴുതുക!

    മറുപടിഇല്ലാതാക്കൂ
  3. ചില ഗാര്‍ഡിയന്‍ ഏഞ്ചല്‍സിനെ കയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം പൊട്ടിക്കണം എന്നു വരെ തോന്നിപ്പോവും. സംസര്‍ഗേ ദോഷഹുണാ ഭവന്തൂ - അങ്ങിനെ ഏതാണ്ടൊന്നുണ്ടല്ലോ? അത് തന്നെ

    മറുപടിഇല്ലാതാക്കൂ
  4. ശുഭാപ്തിവിശ്വാസത്തോടെ കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. നാലും അഞ്ചും കൂടി ഒരുമിച്ചു വായിച്ചു. കഥ നന്നാവുന്നുണ്ട് ശ്രീനൂ.
    എന്നാലും ഇപ്പോഴത്തെ പിള്ളാരുടെ കാഴ്ചപ്പാടുകളേ ....

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2009, ജനുവരി 27 8:26 PM

    adunika pranayathinte chemistry egane pokanu...
    eniyum katha thudaratte..

    മറുപടിഇല്ലാതാക്കൂ
  7. pranyam inganem undu......

    ippolathe kkaalathu.....
    ingane okke alle pattathullu.....
    veetukare vishamippikaanum paadillallo?
    paavam aadhunika kamuki kamukanmaar.....

    athu kondu love cheyyan thudangumpol thanne "jathi,sambathu"enniva anukoolamaanenkil maathram hridhayam thuirannu premikkuka....
    allenkil chumma time pass pranyanaadakam kalikkuka ....
    thatz the new theory of modern love

    മറുപടിഇല്ലാതാക്കൂ
  8. Superrrrrrrrr............. Ini ennanavo matte deviyum suhrayum koodi thallan varunne???????
    njan chettanodu paranjirunathalle venel matte deviye njan handle cheyyannuuuuuuuuuuuuuuuuu

    മറുപടിഇല്ലാതാക്കൂ
  9. ശ്രീഹരി,
    വിശദമായ കമെന്റിനു പ്രത്യേകം നന്ദി പറയട്ടെ.
    jwalamughi,
    ഗന്ധർവ്വൻ,
    ഗീതേച്ചീ,
    rakhi,
    പിരിക്കുട്ടി,
    ശ്രീ,
    Thumpan,
    എഴുത്തുകാരി ,
    വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം. അടുത്ത ഭാഗം വന്നോട്ടേ..

    മറുപടിഇല്ലാതാക്കൂ
  11. enikku puthiya peru thannathil santhosham...kaaryangal evide vare aayi???

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ