2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

8) ആദ്യ ചുംബനം

ആദ്യചുംബനത്തേക്കുര്‍ിച്ച് കേട്ടറിവും വായനാനുഭവും മാത്രമുള്ള ഞാന്‍ അതിലേറെ സങ്കല്‍‌പ്പിച്ചുകൂട്ടിയിരുന്നു. ആ അനുഭവത്തേക്കുര്‍ിച്ച് സ്വപ്നങ്ങള്‍ കണ്ടിരുന്നു. സ്വപ്നങ്ങളില്‍ ജീവിക്കുന്നനെന്നും യാധാര്‍ദ്ധ്യബോധം ഇല്ലാത്തവനെന്നുമൊക്കെ പലരും എന്നേക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും എന്റെ ആദ്യചുംബനമേല്‍ക്കെ നാണംകോണ്ട് ചിത്രം വരക്കുകയും കവിളുകള്‍ ചുവക്കുകയും ചെയ്യുന്ന എന്റെ മനസിലെ സുന്ദരിക്ക് റസിയയുടെ മുഖമായിട്ടുണ്ടായിരുന്നു.

ഒരു പുരുഷനും സ്ത്രീയും പ്രണയിക്കുമ്പോള്‍ അവളുടെ അല്ലെങ്കില്‍ അവന്റെ സാമീപ്യം എന്നത് ഒരു അനുഭൂതിതന്നെയാണ്. റസിയയോട് അടുത്തിരിക്കാനും മിണ്ടാനും പറയാനുമൊക്കെ കലശലായ ആഗ്രഹം മനസില്‍ തെളിഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്ക് കമ്പനി വക ഒരു ഓഫെര്‍. റസിയയെ കാണാനല്ല. ഗള്‍ഫിലേക്ക് പോകാന്‍ .

ഗള്‍ഫില്‍ പോയാല്‍ ശംമ്പളം കൂടുതല്‍ കിട്ടുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ കാശ് ഞാന്‍ ഫോണിനു മുടക്കണം എന്ന വിചാരം എന്നെ തളര്‍ത്തി. "കെട്ട്പ്രായം" കഴിഞ്ഞുനില്‍ക്കുന്ന ഞാന്‍ , വയസാന്‍‌കാലത്ത് പ്രേമം തുടങ്ങിയ വകയില്‍ ഇപ്പോള്‍ത്തന്നെ എയര്‍ട്ടെല്ലിന് 3000 - 4000 ക ആണ് മാസലാഭം. ദുബായ് എന്ന സുന്ദര വാഗ്ദത്ത ഭൂമിയില്‍ ന്യൂഇയര്‍ പാര്‍ട്ടിയോടനുബന്ദ്ദിച്ചുള്ള ലൈറ്റ് അണക്കലും ന്യൂഇയര്‍ ചുംബന വാഗ്ദാനങ്ങളുമൊക്കെ എന്റെ പാതി അറബി ബോസ് തന്നെങ്കിലും, അതൊന്നും എന്റെ ആദ്യ റസിയ ചുംബന സ്വപ്നത്തോളം എത്തിയില്ല. എന്തായിരുന്നാലും ഓഫറിന്റെ കാര്യം ഞാന്‍ റസിയയെ ധരിപ്പിച്ചു. കൂടുതല്‍ ശമ്പളം കിട്ടുന്ന കാര്യമല്ലെ പോരാത്തതിനു ദുബായിക്കാരന്‍ എന്ന പേരും കിട്ടും അതുകൊണ്ട് ഏട്ടന്‍ പോയിട്ടുവാ മൂന്നുമാസത്തെ കാര്യമല്ലേയുള്ളു എന്ന് റസിയ.

ദുബായിയില്‍നിന്നും അടുത്തിടെ വന്ന ഞങ്ങളുടെ മാനേജര്‍ ഓപറേഷന്‍സ് സുശീല്‍ കുമാര്‍ മാനേജ്മെന്റുമായി അകമഴിഞ്ഞ ബന്ധത്തിലായിരുന്നു. ഒരു മൂന്നു മാസത്തെ ദുബായ് വിസിറ്റ്, ഫ്രീ ടിക്കെറ്റ്, താമസിക്കാന്‍ ഫ്ലാറ്റ്, ഇവിടുത്തെപ്പോലെ വലിയ ജോലിയില്ല, കുറച്ച് ക്ലൈന്റ് മീറ്റിങ്ങുകള്‍ മാത്രം തുടങ്ങിയ മോഹന വാഗ്ദാനങ്ങള്‍ കമ്പനി നിരത്തിയിട്ടും എനിക്കു പോകാനുള്ള താല്പര്യമില്ലായ്മ കണ്ടിട്ട് സുശീല്‍ നയത്തില്‍ കാര്യമന്വേഷിച്ചു. റസിയ വിഷയം ഭാഗീകമായിട്ടെങ്കിലും അയാളുടെ നയപരമായ സമീപനത്തില്‍ ഞാന്‍ ച്ഛര്‍ദ്ദിച്ചു. അപ്പോള്‍ ദുബായിയില്‍ സുലഭമായി ലഭിക്കുന്ന റഷ്യാക്കാരികളെപ്പറ്റിയും ലബനീസ്, ഫിലിപ്പീന്‍സ് സിന്ദരികളേപ്പറ്റിയും അദ്ധേഹം വര്‍ണിക്കുകയും, അദ്ധേഹം കുബൂസും അച്ചാറും മാത്രം കഴിച്ച് 300 ദിര്‍ഹം റഷ്യാക്കാരികള്‍ക്ക് കൊടുത്ത് ജീവിതം ആസ്വതിച്ചിരുന്ന കഥയുമെല്ലാം പറഞ്ഞുതന്നു. പോരാത്തതിനു ഒരു സാമ്പിളിന് നെറ്റില്‍നിന്നും കുറേ ലബനീസ് സുന്ദരികളുടെ ഫോട്ടോകള്‍ കാണിച്ച്തരികയും ചെയ്തു.

ഇനി ദുബായിലെങ്ങാനം ചെന്നിറങ്ങിയാല്‍ അപ്പോള്‍ത്തന്നെ എന്നെ വല്ല ലബനീസ് മാലാഖമാരും വശീകരിച്ചാലോ? അപ്പോള്‍ റസിയയോട് ചെയ്യുന്നത് തെറ്റായിപ്പോവില്ലെ എന്നൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് "പത്തനംതിട്ട ഒരു പം‌മ്പയാറുണ്ടെന്ന് കരുതി എര്‍ണാകുളത്തുനിന്നേ മുണ്ടും പൊക്കിപ്പിടിച്ച് പോയതുപോലെ" ഒരു കുറ്റബോധം. അങ്ങിനെയെങ്കില്‍ പോകുന്നതിനു മുന്‍പ് റസിയയെ കാണണമെന്നും ഭര്‍ത്താക്കന്മാര്‍ പണ്ട് ദൂരേക്ക് പോകുമ്പോള്‍ ഭാര്യ തന്നെ ഓര്‍ക്കാന്‍ വേണ്ടി രഹസ്യ ഭാഗങ്ങളില്‍ നുള്ളുന്നതുപോളുള്ള കലാപരിപാടികളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍മ്മിക്കുന്നതുപോലെ എന്തെങ്കിലും വേണം എന്നും തോന്നി.

ദുബായിയിലേക്കുള്ള യാത്ര എന്ന് പറയുന്ന ദിവസത്തിന് രണ്ട് ദിവസം മുന്‍പ് റസിയയെ ഒരു ഐസ്ക്രീം പാര്‍ലറില്‍ വച്ച് കാണാം എന്ന് തീരുമാനമായി. ദുബായിക്ക് പോകുന്നു എന്ന ഒറ്റക്കാരണംകൊണ്ടാണ് ആ കൂടിക്കാഴ്ച്ചക്ക് അവള്‍ സമ്മതിച്ചത്. അങ്ങനെ പറഞ്ഞതിലും നേരത്തെ ഞാന്‍ ആലുവായിലെത്തി. വന്ന് കേറിയപാടെ ഞാന്‍ പേരുപോലും കേട്ടിട്ടില്ലാത്ത എന്തോ ഒരു സാദനം റസിയ ഓര്‍ഡര്‍ ചെയ്തു.

മേശക്ക് മുഖാമുഖമാണ് ഞങ്ങള്‍ ഇരിക്കുന്നത്. അങ്ങിനെയല്ല ഒരേസൈടില്‍ത്തന്നെ രണ്ട്പേരും മുട്ടിയുരുമി ഇരിക്കണം എന്നാണ് പ്രണയ ശാസ്ത്രം എന്ന് പിന്നീട് സുഹൃത്ത് പറഞ്ഞുതന്നു. കയ്യില്‍ ഒന്ന് തൊടാനും കാലില്‍ ഒന്ന് ചവിട്ടാനുമൊക്കെ ഞാന്‍ ആവുന്ന പണി അമ്പത്താറും നോക്കി. നടന്നില്ല. പാനീയം അകത്താക്കിയ ഉടനെ സമയമായി ഞാന്‍ പോണു എന്ന് പറഞ്ഞ് റസിയ പോയി. പിറകേ ഞാനും ഇറങ്ങി.

(തുടരും.........)

14 അഭിപ്രായങ്ങൾ:

 1. ഇനി ദുബായിലെങ്ങാനം ചെന്നിറങ്ങിയാല്‍ അപ്പോള്‍ത്തന്നെ എന്നെ വല്ല ലബനീസ് മാലാഖമാരും വശീകരിച്ചാലോ? അപ്പോള്‍ റസിയയോട് ചയ്യുന്നത് തെറ്റായിപ്പോവില്ലെ എന്നൊക്കെ ആലോചിച്ചപ്പോള്‍ എനിക്ക് "പത്തനംതിട്ട ഒരു പം‌മ്പയാറുണ്ടെന്ന് കരുതി എര്‍ണാകുളത്തുനിന്നേ മുണ്ടും പൊക്കിപ്പിടിച്ച് പോയതുപോലെ" ഒരു കുറ്റബോധം.

  മറുപടിഇല്ലാതാക്കൂ
 2. മാഷേ നല്ല ഹ്യൂമര്‍ സെന്‍സ് ആണല്ലോ .റെസിയക്ക് കൊടുറ്റ ജ്യൂസ്‌ ഇന്റെ പേരു പറഞ്ഞില്ല .

  മറുപടിഇല്ലാതാക്കൂ
 3. ഐസ് ക്രീം പാര്‍ലര്‍ വിവാദം വരല്ലേ.പിന്നെ ഐസ് ക്രീം ഇങ്ങനെ കഴിക്കാന്‍ നല്ല രസമാണ് അല്ലെ.

  മറുപടിഇല്ലാതാക്കൂ
 4. പറ്റിച്ചു അല്ലേ, ചുംബനം കൊടുക്കാതെ ഇനി ഈ ബ്ളോഗില്‍ വന്നു പോകരുത്.... ചുമ്മാതാ :)

  മറുപടിഇല്ലാതാക്കൂ
 5. ശ്ശേ പറ്റിച്ചു കളഞ്ഞു ... :)

  ""ഭര്‍ത്താക്കന്മാര്‍ പണ്ട് ദൂരേക്ക് പോകുമ്പോള്‍ ഭാര്യ തന്നെ ഓര്‍ക്കാന്‍ വേണ്ടി രഹസ്യ ഭാഗങ്ങളില്‍ നുള്ളുന്നതുപോളുള്ള കലാപരിപാടികള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ഓര്‍മ്മിക്കുന്നതുപോലെ എന്തെങ്കിലും വേണം എന്നും തോന്നി""

  ഫയങ്കരാ... വാല്‍സ്യായനകാമസൂത്രം അപ്പടീ വായിച്ചു തീര്‍ത്തല്ലേ....

  ഓടോ:
  ചും‌ബനം എന്ന് എഴുതാന്‍ chum_banam എന്ന് ടൈപ് ചെയ്താല്‍ മതി....

  മറുപടിഇല്ലാതാക്കൂ
 6. ഇതുവരെ എഴുതിയ എല്ലാ ഭാഗങ്ങളും ഇന്നാണ് വായിക്കാന്‍ സാധിച്ചത്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
 7. അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 8. കയ്യില്‍ ഒന്ന് തൊടാനും കാലില്‍ ഒന്ന് ചവിട്ടാനുമൊക്കെ ഞാന്‍ ആവുന്ന പണി....

  ഗൊച്ചു ഗള്ളാ, പിന്നെ മൂന്നുമാസത്തെ അകല്‍ച്ചയ്ക്കു തയ്യാറെടുക്കുമ്പോള്‍ ഇതൊക്കെ അംഗീകരിക്കാമെന്നു തോന്നുന്നു.
  വിദഗ്ദ്ധര്‍ തീരുമാനിക്കട്ടെ.

  ഹാപ്പി വാലന്റൈന്‍സ് ഡേ..!

  മറുപടിഇല്ലാതാക്കൂ
 9. അദ്ധേഹം കുബൂസും അച്ചാറും മാത്രം കഴിച്ച് 300 ദിര്‍ഹം റഷ്യാക്കാരികള്‍ക്ക് കൊടുത്ത് ജീവിതം ആസ്വതിച്ചിരുന്ന കഥയുമെല്ലാം പറഞ്ഞുതന്നു.

  ഈ വരികള്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു!!!

  മറുപടിഇല്ലാതാക്കൂ
 10. ആദ്യം മുതലെ വായിച്ചു.എഴുതി എഴുതി കയ്യക്ഷരവും (അക്ഷരതെറ്റുകള്‍) ഭാഷയും നന്നായി വരുന്നുണ്ട്.തുടരുക.

  മറുപടിഇല്ലാതാക്കൂ
 11. ശ്രീനു,

  ഞാന്‍ ഇപ്പോഴാ ഈ പോസ്റ്റ് കാണുന്നത്, വായിക്കാന്‍ രസമുണ്ട്, ഇനി അടുത്ത ഭാഗം വായിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 12. നല്ല കുട്ടി റസിയ....
  ഇനി അടുത്തത് വായിക്കട്ടെട്ടോ

  മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ