2010, ഏപ്രിൽ 22, വ്യാഴാഴ്‌ച

11) പ്രണയ കഥയിലെ സാധാരണ ട്വിസ്റ്റ്

സാധാരണ പെണ്ണിന്റെ ഏട്ടന്മാരാണല്ലോ എല്ലാ പ്രണയ കഥയിലും വില്ലന്മാര്‍. അല്ലെങ്കില്‍ അവളെ നോട്ടമിട്ട വേറേ ആരെങ്കിലും ആവണം. നായകനാവാനും വില്ലനാവാനും അതിന്റേതായ കാരണങ്ങള്‍ ഉണ്ടാവണം. യഥാര്‍ഥത്തില്‍ വില്ലന്മാരും നായകന്മാരേപ്പോലെതന്നെ ചില ആശയങ്ങള്‍ക്കോ ആശക്കോ വേണ്ടി നിലകൊള്ളുന്നവരാണ്. രണ്ട് പേരുടേയും പോയിന്റ് ഒഫ് വ്യൂവില്‍ നിന്നു നോക്കിയാല്‍ രണ്ട് പേരും നായകന്മാരാണ്.

നായകനും വില്ലനും ന‌മ്മുടെ സിനിമാക്കാര്‍ ചില രൂപരേഖകളൊക്കെ തീര്‍ത്ത്‌വച്ചിട്ടുണ്ട്. നായകന്‍ സല്‍ഗുണസമ്പന്നനും വില്ലന്‍ മഹാ തോന്യവാസിയു‌മായിരിക്കും. അങ്ങനെ ഒരു ആങ്കിളിലൂടെ വീക്ഷിച്ചാല്‍ ഞാന്‍ ഞാന്‍ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നവനായതുകൊണ്ടും കഥ പറയുന്നത് ഞാനാണെന്നതുകൊണ്ടും നായകന്റെ വേഷം ഞാന്‍ ഇടുന്നു. വില്ലന്‍ റസിയയുടെ ചേച്ചിയുടെ ഭര്‍ത്താവും. അവളുടെ സ്വന്തം സഹോദരന്‍ ഗള്‍ഫില്‍ ആയതുകൊണ്ട് ഇവിടെ ഇപ്പോഴുള്ള ഉത്തരവാദപ്പെട്ട ആണ്‍തരി. നമുക്ക് അയാള്‍ക്ക് ആഷിക്ക് എന്ന് പേരിടാം.

"എന്തിനാടാ മിസ്സ്ഡ് അടിച്ചത്?" എന്ന ചോദ്യത്തിനു മറുപടിയായി "ഞാന്‍ മിസ്സ്ഡ് അടിച്ചില്ല ചേട്ടാ. നമ്പെര്‍ മാറിപ്പോയതാ" എന്നൊക്കെപ്പറഞ്ഞ് ഞാനൊഴിയാന്‍ ശ്രമിച്ചു. എന്നും നിനക്ക് നമ്പെര്‍ മാറുമോ എന്നായി ആഷിക്. പിന്നെ പേരെന്തെന്നായി വില്ലന്റെ ചോദ്യം. പെട്ടെന്ന് ആലോചിച്ചപ്പോള്‍ സുകേഷ് എന്ന പേരാണ് വായില്‍ വന്നത്. അതുതന്നെ തട്ടിവിട്ട് ഫോണ്‍ വച്ചു. പുള്ളി വീണ്ടും വിളിച്ച് "ബ്ലെടീ ഫൂള്‍,  ഇനി വിളിക്കുമോടാ" എന്നൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ ഫോണ്‍ സ്വിച്ച്‌ഓഫ് ചെയ്ത് വച്ചു.

അടുത്ത ഡിവസം പകല്‍ റസിയ വിളിച്ചു. "ഇക്ക, ബ്ലെഡി ഫൂള്‍ എന്നൊക്കെ വിളിച്ചു അല്ലേ. എനിക്ക് വിഷമമായി. ഉമ്മ എന്നോട് സുകേഷിനെ അറിയുമോ എന്നൊക്കെ ചോദിച്ചു." എന്നെല്ലാം പറഞ്ഞു. രാത്രി 10മണി ആയപ്പോള്‍ ആഷിക് എന്നേ വിളിച്ച് ഇന്നു നിന്റെ മിസ്സ്ഡ് കാള്‍ ഒന്നും കണ്ടില്ലല്ലോ എന്ന് ചോദിച്ചു. ഇന്നലെ മിസ്സ്ഡ് അടിച്ചത് ഞാനാണ് ഇനി ചെയ്യില്ല എന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ചെങ്കിലും ആഷിക് വിടാന്‍ ഭാവമില്ല. ഒരു മാസത്തോളം മിസ്സ്ഡ് കാള്‍ നിരീക്ഷിച്ചിട്ടാണ് ഇപ്പോള്‍ വിളിക്കുന്നതെന്ന് ആഷിക് പറഞ്ഞു. പിന്നീട് 45 മിനിട്ടോളം ഞങ്ങള്‍ സംസാരിച്ചു.

റസിയയും ഞാനും തമ്മില്‍ സ്നേഹത്തിലാണെന്ന് തുറന്ന് പറഞ്ഞാല്‍ റസിയക്ക് അത് പ്രശ്നമായെങ്കിലോ. അല്ലെങ്കില്‍ ഞാന്‍ അങ്ങനെ ഉറപ്പിച്ച് പറഞ്ഞാല്‍ അവള്‍ എങ്ങിനെയാവും പ്രതികരിക്കുക. എന്നൊക്കെ ആലോചിച്ചെങ്കിലും ഒരു നായകന്‍ എന്ന നിലയില്‍ എന്റെ നിലപാട് വ്യക്തമാക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. റസിയയുടെ വീടും ഞാനും തമ്മിലുള്ള ബന്ധമാണ് ആഷിക്കിന് അറിയേണ്ടുന്നത്. തികച്ചും സത്യസന്ധവും മാന്യവുമായ ബന്ധമാണെനിക്കുള്ളതെന്ന് ഞാന്‍ അറിയിച്ചു. അപ്പോള്‍ അതെങ്ങിനെയാണെന്നറിയണം ആഷിക്കിന്. ഭീഷണിയുടെ സ്വരം ഞാന്‍ വകവക്കില്ല എന്ന് മനസിലായപ്പോള്‍ നയപരമായ സ‌മീപന‌മായി. ഞാന്‍ പറഞ്ഞില്ലെങ്കിലും ഇത് കണ്ടുപിടിച്ചിട്ടേ പിന്മാറൂ എന്ന് വില്ലന്‍. എന്തായാലും എന്റെ വായില്‍ നിന്നറിയില്ല എന്ന് പറഞ്ഞ് ഞാന്‍ സംഭാഷണം അവസാനിപ്പിച്ചു. ഇതിനിടെ സ‌ത്യാവസ്ഥ വെളിപ്പെടുത്താന്‍ എനിക്ക് രാവിലെ 6 മണി വരെ സമയവും തന്നു.

ഒന്നുരണ്ട് ദിവസത്തേക്ക് എനിക്ക് റസിയയേ കോണ്ടാക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ഇടക്ക് ഓണ്‍ലൈന്‍ വന്നപ്പോള്‍ ആഷിക്കിനോട് എല്ലാം തത്ത പറയുന്നത്പോലെ പറഞ്ഞതായി  അവള്‍ പറഞ്ഞു. അതിന്റെ വിവരണം തുടങ്ങിയപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു, അതൊന്നും എനിക്കറിയണ്ട, ഒരൊറ്റ ചോദ്യത്തിന് മറുപടി തന്നാല്‍ മതിയെന്ന്.

(തുടരും.......)

3 അഭിപ്രായങ്ങൾ:

  1. സാഗര്‍ കോട്ടപ്പുറത്തിനു പഠിക്കാതെ വേഗം കഥ പറ പരമാ :)

    മറുപടിഇല്ലാതാക്കൂ
  2. അതെ, തുടരന്‍ നോവലു പോലെ കൊണ്ടു നിര്‍ത്താതെ കാര്യം പറയെന്നേ...

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ