2009, ജനുവരി 30, വെള്ളിയാഴ്‌ച

6) കാവല്‍മാലാഖ, തുടര്‍ച്ച

ലോലഹൃദയകളായ പെണ്‍കുട്ടികള്‍ വിപ്ലവ വിവാഹങ്ങള്‍ അധവാ സമൂഹം അംഗീകരിക്കാത്ത മിശ്രവിവാഹങ്ങള്‍ പോലെയുള്ള കൊടിയ പാപങ്ങള്‍, തെറ്റുകള്‍, ചെയ്യാതിരിക്കാനാണ് പുത്തന്‍ സദാചാര നിയമ സംഹിതകള്‍ തീര്‍ക്കുന്ന കാവല്‍ മാലാഖമാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രേമിക്കുന്നത് ഒരു തെറ്റല്ലെന്ന് അവര്‍ അടിവരയിട്ട് പറയുന്നു. തെറ്റെന്ന് പറയുന്നത് വിവാഹമാണ്. കുറച്ചുകൂടി വിശദീകരിച്ചുപറഞ്ഞാല്‍ വിവാഹത്തിന്റെ തലേദിവസം വരെ, പറ്റുമെങ്കില്‍ അതു കഴിഞ്ഞും കാമുകനോടൊപ്പം പങ്കിടുന്നത് ഒരു തെറ്റേ അല്ല. അത് ശാരീരികവും മാനസികവുമായ ആഹ്ലാദമാണ്. പക്ഷെ വിവാഹം എന്ന് പറയുന്നത് വീട്ടുകാരുടെയും ഭര്‍ത്താവിന്റെയും തന്റേയും ഒക്കെ സാമൂഹിക സുരക്ഷിതത്തിന്റെ പ്രശ്നമാണ്.

വിവേചനബുദ്ധിയില്ലാത്ത, സമൂഹത്തില്‍ കൊള്ളിക്കാന്‍ പറ്റാത്ത കഴുതകളാണ് മേലും കീഴും നോക്കാതെ പ്രേമിക്കുകയും തുടര്‍ന്ന് ഒളിച്ചോടുകയോ അതു പറ്റിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നത്. ഇതൊക്കെ സ്നേഹപൂര്‍‌വം ഉപദേശിക്കുന്ന കാവല്‍മാലാഖയോട് ഈ ഉപദേശങ്ങള്‍ക്കു പിന്നിലേ ചേതോവികാരത്തെപ്പറ്റി ചോദിച്ചാല്‍ വളരെ ലളിതമായ ഒരു ഉത്തരമുണ്ട്. "നമ്മള്‍ എന്തിന് വെറുതേ പ്രശ്നങ്ങള്‍ ഉണ്ടാക്കണം?". പുരുഷകേസരികളായ യുവ മാലാഖന്മാര്‍ ഈ പറഞ്ഞതിനെയൊക്കെ വെള്ളംതൊടാതെ വിഴുങ്ങുകയും ഒരു ഏമ്പക്കവും വിട്ട് സമൂഹന്മക്കുവേണ്ടി മേല്‍‌പ്പറഞ്ഞ അഭിനവ ഫെമിനിയന്‍ പത്തുകല്പനകള്‍ക്ക് ജെയ് വിളിക്കുകയും ചെയ്തു. കാരണം ഈ പറഞ്ഞ പുതിയ ഫെമിനിയന്‍ സദാചാരനിയമങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ ലാഭം കൊയ്യുന്നത് മാലാഖന്മാര്‍തന്നെ.

മാലാഖമാരും മാലാഖന്മാരും വട്ടംകൂടിനിന്ന് ഉപദേശിച്ചതുകൊണ്ട് കുറേദിവസത്തേക്ക് ഞാനും റസിയയും തമ്മില്‍ ഒരു ബന്ധവും ഉണ്ടായില്ല. ഉണ്ടായിരുന്ന ഒന്ന് നഷ്ടപ്പെടുമ്പോഴാണല്ലോ നഷ്ടപ്പെട്ടതിന്റെ വില മനസിലാകുന്നത്. എന്നേപിരിഞ്ഞിരിക്കാന്‍ ശ്രമിച്ചിട്ടും കഴിയാത്തതുകൊണ്ടാവണം ഒരു ദിവസം ഒരു പുതിയ ഇമെയില്‍ ഐഡിയില്‍നിന്നും റസിയ എന്നെ ചാറ്റിനു ക്ഷണിച്ചു. ജിമെയിലില്‍ എന്റെ ഐഡി കാവല്‍മാലാഖ ദേവി ബ്ലോക്ക് ചെയ്തെന്നും അണ്‍ബ്ലോക്ക് ചെയ്യാന്‍ തനിക്കറിയില്ലെന്നതുകൊണ്ട് പുതിയ ഐഡി ഉണ്ടാക്കിയെന്നും ഇനിമുതല്‍ ചാറ്റിങ്ങ് ഇ ഐഡിയില്‍ നിന്നാവട്ടെ എന്നും പറഞ്ഞു. പക്ഷെ പഴയതുപോലെ കൂട്ടുകാരുടെ സപ്പോര്‍ട്ട് ഇല്ലാത്തതുകൊണ്ട് ക്ലാസിലിരുന്ന് ചാറ്റ്ചെയ്യാന്‍ പറ്റില്ലത്രെ. കൂട്ടുകാരുടെ സപ്പോര്‍ട്ടിന് എന്തുപറ്റിയെന്ന ചോദ്യത്തിനുത്തരമായാണ് മുകളില്‍ വിവരിച്ചസദാചാര തത്വസംഹിത റസിയ എന്നോട് പറയുന്നത്. കൂട്ടുകാരെ ഇത്ര ചൊടിപ്പിച്ചതെന്തെന്നാല്‍, റസിയ "സീരിയസ്സായി" എന്ന് അവരോട് പ്രഖ്യാപിച്ചതിനാലാണ്.

കുറച്ച് വര്‍ഷങ്ങള്‍ പുറംലോകവുമായി സം‌വദിക്കാതെ ഇരുന്നതുകൊണ്ടാവണം കാവല്‍മാലാഖമാരുടെ ഉപദേശ പ്രമാണവും റസിയയുടെ തീരുമാനവുമെല്ലാം ഒരു കൊച്ചുകുട്ടിയുടെതുപോലുള്ള കൗതുകങ്ങള്‍ ആയിരുന്നു എനിക്ക്. കാവല്‍മാലാഖമാരറിയാതെ റസിയ ഞാനുമായി ബന്ധം സ്താപിച്ചത് എന്നില്‍ വളരെ സന്തോഷമുണ്ടാക്കി. പക്ഷെ അത് പുതിയ പ്രതിബന്ധങ്ങളുടെ തുടക്കമായിരുന്നു.

ക്ലാസ്സിലിരുന്നുള്ള ചാറ്റിങ്ങ് നിന്നു. ഉച്ചക്ക് എന്നെ വിളിക്കാന്‍ സുഹറ ഫോണ്‍ കൊടുക്കില്ല. മറ്റ് കൂട്ടുകാരുടെ ഫോണില്‍നിന്ന് വിളിക്കാന്‍ അവള്‍ സമ്മതിക്കുകയുമില്ല. അങ്ങിനെ വിളിക്കുകയാണെങ്കില്‍ റസിയയെ ഒറ്റപ്പെടുത്തണമെന്ന് മുന്തിയ കാവല്‍മാലാഖയായ ദേവി മറ്റ് കൂട്ടുകാരികളെ ശട്ടംകെട്ടി. ബന്ധുക്കളുടെ ഇടയില്‍ പൊതുവേ ഉള്‍‌വലിഞ്ഞുനിന്നിരുന്ന റസിയ, ഉണ്ടായിരുന്ന കൂട്ടുകാരില്‍നിന്നുപോലും ഒറ്റപ്പെട്ടു. കൂടെ പഠിക്കുന്നവര്‍ തന്നെയാണ് ജോലി സ്ഥലത്തും ഉള്ളത്. വീട്ടില്‍ ഉമ്മ മാത്രമേ ഉള്ളു. ഉമ്മയോടും വലിയ സംസാരമില്ല. അങ്ങനെ വൈകുന്നേരങ്ങളില്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മ ഇല്ലെങ്കില്‍ മാത്രം റസിയ എന്നേ വിളിക്കും. പേടിച്ചു വിറച്ച പതിഞ്ഞ ശബ്ദത്തില്‍ റസിയ എന്നോടു സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ കാരണം എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട അവള്‍ എന്നോട് മാത്രം സംസാരിച്ചു. അവളുടെ തേങ്ങലുകള്‍ക്ക് ഞാന്‍ ആശ്വാസവും ധൈര്യവും പകര്‍ന്നു.

(തുടരും.....)

10 അഭിപ്രായങ്ങൾ:

 1. ലോലഹൃദയകളായ പെണ്‍കുട്ടികള്‍ വിപ്ലവ വിവാഹങ്ങള്‍ അധവാ സമൂഹം അംഗീകരിക്കാത്ത മിശ്രവിവാഹങ്ങള്‍ പോലെയുള്ള കൊടിയ പാപങ്ങള്‍, തെറ്റുകള്‍, ചെയ്യാതിരിക്കാനാണ് പുത്തന്‍ സദാചാര നിയമ സംഹിതകള്‍ തീര്‍ക്കുന്ന കാവല്‍ മാലാഖമാര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 2. ഇപ്പോള്‍ ശ്രീനു കാര്യങ്ങള്‍ കുറച്ചു കൂടെ ഫോക്കസ്ഡ് ആയി എഴുതുന്നു, നന്നായി...
  എനിക്കു മനസിലാക്കാന്‍ കഴിയുന്നു ഓരോ വരികളും.....
  തുടരുക...

  മറുപടിഇല്ലാതാക്കൂ
 3. എല്ലാം കൂടി ഒരുമിചു വായിച്ചു. ഇഷ്ടമായി. എനിക്കു മനസ്സിലാകുന്നുണ്ട് ആ ഫീല്‍..

  മറുപടിഇല്ലാതാക്കൂ
 4. പ്രതിസന്ധികളിലൂടെ...യാത്ര തുടരട്ടെ

  മറുപടിഇല്ലാതാക്കൂ
 5. പഴയതില്‍ നിന്നും നല്ല മാറ്റമുണ്ട് എഴുത്തിനു.. വളരെ നന്നാവുന്നു...
  ഓഫ് ടോക് : പ്രിയ കൂട്ടുകാരാ.. ഇടയ്ക്ക് വരാന്‍ താമസിച്ചതില്‍ ക്ഷമിക്കണം.. തിരക്കുകള്‍ .. ജോലി, ജീവിതം... അതിനിടയിലാണ് ഈ മഹത്തായ എഴുത്തുകള്‍ക്കും വായനക്കും സമയം കണ്ടെത്തുന്നത്...
  ഒത്തിരി ആശംസകള്‍... ഇനീം വരാം കേട്ടോ..

  മറുപടിഇല്ലാതാക്കൂ
 6. ഒന്നു എഴുതി തിര്ക്കെടാ.. ഉവ്വേ .....:)

  മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ