2009, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

7) ഫെമിനിസവും പ്രണയവും റസിയയും

സത്യത്തില്‍ ഫെമിനിസം എന്താണെന്ന് എനിക്കറിയില്ല. സ്ത്രീ സമത്വവാദം എന്നാണെന്നും മറ്റും ചിലര്‍ പറഞ്ഞറിഞ്ഞു. പക്ഷെ എന്താണീ സ്ത്രീ സമത്വ വാദ ആശയങ്ങള്‍ എന്ന് എനിക്കു മനസിലാകുന്നില്ല. എന്തായിരിക്കും ഈ വാദം എന്ന് ചിന്തിച്ചുനോക്കി. എനിക്ക് തോന്നിയത് സ്ത്രീ സമത്വ വാദമല്ല സ്ത്രീ മേധാവിത്വം എന്നാണ്.

കുടുംബത്തില്‍ നിന്നും തുടങ്ങിയാല്‍, ആണ്‍കുട്ടികള്‍ പൊതുവേ അഛനോട് കാണിക്കുന്നതിനേക്കാള്‍ സ്നേഹമാണ് അമ്മയോട് കാണിക്കുക. സഹോദരിയുണ്ടെങ്കില്‍ അവള്‍ക്ക് പ്രോട്ടെക്ഷന്‍ സഹോദരനായിരിക്കും. കുറച്ചുകൂടി മുതിര്‍ന്നാല്‍ കൂട്ടുകാരിയെ വിഷമിപ്പിക്കരുത് എന്നുകൂടിയാകും. കുറച്ചുകൂടി പ്രായമാകുമ്പോള്‍ പ്രണയിനിക്കുവേണ്ടി എന്തും ചെയ്യും. വിവാഹം കഴിച്ചാല്‍ ഭാര്യയെ സന്തോഷിപ്പിക്കാനാവും ശ്രമം.അടുക്കളയില്‍ തളച്ചിടപ്പെട്ട സ്ത്രീ എന്നാണെങ്കില്‍, പുരുഷന്‍ പുറത്ത് ജോലിക്കു പോയപ്പോള്‍ അവനു ഭക്ഷണമുണ്ടാക്കുന്ന ജോലി അവള്‍ ഏറ്റെടുത്തു. രണ്ടുപേരും ജോലിതന്നെയല്ലേ ചെയ്യുന്നത്.

എഡീ എന്നു വിളിക്കുന്നത് റസിയക്ക് ഇഷ്ടമല്ല. എഡീ എന്നത് പുരുഷ മേധാവിത്വം ആണെന്നാണ് റസിയയുടെ വാദം. എന്നാല്‍ കൂട്ടുകാരികള്‍ക്ക് അവളെ അങ്ങിനെ വിളിക്കാം. അന്നത്തെ സംഭവത്തിനു ശേഷം ഞാനങ്ങിനെ വിളിച്ചിട്ടുമില്ല.

എന്നും അവളുടെ ഉമ്മ പുറത്ത് പോകാന്‍ ഞാനും അവളും പ്രാര്‍ത്ഥിക്കും. ഞാന്‍ രാവിലെ ഓഫീസിലെത്തിയാല്‍ വൈകുന്നേരമാകാന്‍ പ്രാര്‍ത്ഥിക്കും. വൈകുന്നേരം റസിയ വീട്ടിലെത്തുന്നതിനു മുന്‍പ് വീട്ടിലെത്താനും. എങ്കിലല്ലേ സ്വസ്ഥമായിട്ട് സംസാരിക്കാന്‍ കഴിയൂ. ഇങ്ങിനെയൊക്കെയാണെങ്കിലും തമ്മില്‍ കാണുന്ന കാര്യം പറയുമ്പോള്‍ റസിയ ഒരോരോ ഒഴിവുകഴിവുകള്‍ പറയും. ആരെങ്കിലും കണ്ടാല്‍ ചീത്തപ്പേരു കേള്‍ക്കും എന്ന്.

ചീത്തപ്പേരു കേള്‍ക്കുമ്പോള്‍ ഉള്ള പ്രശ്നം, ചീത്തപ്പേര് പെണ്‍കുട്ടികളേയാണ് ബാധിക്കുക. അതുവഴി കുടുംബത്തിനും. എന്നാല്‍ ഫോണിലോ ചാറ്റിലോ ആവുംമ്പോള്‍ ആരും അറിയുന്നില്ല. ചീത്തപ്പേരും ഉണ്ടാവില്ല. എപ്പോഴും ഫോണ്‍ വിളിക്കാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോളാണ് റസിയ വീട്ടില്‍ ഇന്റെര്‍നെറ്റ് കണെക്ഷന്‍ എടുക്കുന്നത്. അങ്ങിനെ എട്ട്മണിക്ക് കിടന്നുറങ്ങിക്കൊണ്ടിരുന്ന റസിയ പത്തുമണി മുതല്‍ പതിനൊന്നര വരെ ചാറ്റിങ്ങിനായി മാറ്റിവച്ചു.

സാധാരണ എല്ലാവരെയും പോലെ ചിലപ്പോള്‍ ഞങ്ങള്‍ വഴക്ക്പിടിക്കും. ഞാന്‍ ചൂടായി വല്ലതും പറഞ്ഞാല്‍ ഞാന്‍‌തന്നെ അത് കോമ്പ്രമൈസിലെത്തിക്കും. അപ്പോള്‍ അവള്‍ പറയും എട്ടന്‍ എന്തിനാ തോറ്റുതരുന്നത്, ഏട്ടന്‍ ജയിക്കുന്ന കാണാനാ എനിക്കിഷ്ടം എന്ന്. ഇവിടെയാണ് ഫെമിനിസ്റ്റ് എന്ന് പറയുന്ന റസിയ സമൂഹം നേരത്തെ തയാറാക്കി വച്ചിരുന്നപോലെ പുരുഷ മേധാവിത്വത്തിനു കീഴ്പ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം.

റസിയ പത്താംതരം പഠിക്കുന്ന ഒരു പെരുനാളുകാലത്ത്, വീട്ടില്‍ അവള്‍ മാത്രം. സന്ധ്യ കഴിഞ്ഞു. പവെര്‍ കട്ടും. ശക്തമായ കാറ്റും മഴയും. പെട്ടന്ന് ഒരു ഇടിവെട്ടും മിന്നലും ഉണ്ടായപ്പോള്‍ അവള്‍ പേടിച്ചു നില‌വിളിച്ചു. നിസ്ക്കരിക്കാന്‍ പോയിരുന്ന ജേഷ്ടന്‍ പള്ളിയില്‍ നിന്നും ഓടിയെത്തി. എന്റെ മോളു പേടിച്ചോ എന്ന് ചോദിച്ച് സമാധാനിപ്പിച്ചതിനേപ്പറ്റി റസിയ പറഞ്ഞിട്ടുണ്ട്. ആ സംഭവം റസിയ ഇന്നും ഓര്‍ക്കുന്നു. ഈ റസിയ എങ്ങിനെ ഫെമിനിസ്റ്റാകും?

കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പുത്തന്‍ സദാചാര സംഹിതകളും അതിനു പുറം മോടിയായി ഫെമിനിസം എന്ന ഒരു ലേബലും ഒട്ടിച്ച് സ്നേഹം പോലും നിഷേധിക്കുന്നവര്‍ റസിയയേപ്പോലുള്ള സ്നേഹവും ആശ്വാസവും കോതിക്കുന്ന മനസുകളേപ്പോലും മലീമസമാക്കുന്നു.
(തുടരും.............. )

13 അഭിപ്രായങ്ങൾ:

 1. അല്പം തിടുക്കത്തിലുള്ള എഴുത്തായിപ്പോയി. ക്ഷമിക്കുമല്ലോ. അടുത്ത അദ്ധ്യായം ശരിയാക്കാം.

  മറുപടിഇല്ലാതാക്കൂ
 2. കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞ പുത്തന്‍ സദാചാര സംഹിതകളും അതിനു പുറം മോടിയായി ഫെമിനിസം എന്ന ഒരു ലേബലും ഒട്ടിച്ച് സ്നേഹം പോലും നിഷേധിക്കുന്നവര്‍ റസിയയേപ്പോലുള്ള സ്നേഹവും ആശ്വാസവും കോതിക്കുന്ന മനസുകളേപ്പോലും മലീമസമാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 3. എന്റെ മോള്‍ എന്നെ സ്നേഹിക്കുന്നു, ഞാന്‍ അവളെ എന്റെ ജീവാനേക്കാളേറേയും...

  അവള്‍ ഫെമിനിസ്റ്റാകുമോ?

  ഒരിക്കലുമുണ്ടാകില്ല...
  പാതിരാത്രിയ്ക്ക് ഉറക്കം വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആദ്യം തിരക്കുന്നത് എന്നെയാണ്..


  ശ്രീനു; ഒരിക്കള്‍ക്കൂടി ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 4. രക്ഷപ്പെട്ടു റസിയ ഫെമിനിസ്റ്റ് അല്ല എന്നു മനസ്സിലാക്കി...
  കഥ തുടരട്ടെ..

  മറുപടിഇല്ലാതാക്കൂ
 5. ഫെമിനിസ്റ്റില്‍ നിന്നും ഹ്യൂമനിസ്യിലേക്ക് :)

  മറുപടിഇല്ലാതാക്കൂ
 6. റസിയയുടെ ഫെമിനിസതിനും പരിധി ഉണ്ടല്ലേ അതേതായാലും നന്നായി വിവാഹശേഷമുള്ള തല്ലുകൂടലില്‍ നമുക്കു അനുകൂലമായ ഒന്നു തന്നല്ലേ അത്?

  മറുപടിഇല്ലാതാക്കൂ
 7. സുഹൃത്തേ ഞാന്‍ ഫെമിനിസ്റ്റല്ല എന്നു ആദ്യം പറയട്ടെ(പറയാതെ തരമില്ല)
  റസിയ ഉള്‍പ്പെടെ ഉള്ള പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിന്റെ സൃഷ്ടിയാണ്. അവളുടെ ഫെമിനിസം എന്നു താങ്കള്‍ പറഞ്ഞിരിക്കുന്നത് അത്തരം ചട്ടക്കൂടില്‍ നിന്നും പുറത്തിറങ്ങാനുളഅള അവളുടെ ശ്രമമാണ്. ആ ശ്രമം ദുര്‍ബലമായിപ്പോകുന്നത് സമൂഹം രൂപപ്പെടുത്തിയെടുത്ത മനസാണ് അവളുടേത് എന്നതു കൊണ്ടാണ്.
  നമ്മുടെ സ്ത്രീകള്‍ സംരക്ഷണം വേണ്ടവരാകുന്നത് അവര്‍ ആക്രമിക്കപ്പെടുന്നു എന്നുള്ളതു കൊണ്ടല്ലേ?
  ആരാലാണ് അവര്‍ ആക്രമിക്കപ്പെടുന്നത്?
  തീര്‍ച്ചയായും കാക്കയാലും പരുന്തിനാലും അല്ല രണ്ട് കാലുള്ള മനുഷ്യരാല്‍ തന്നെ ആണ്.... ചിന്തിക്കൂ

  മറുപടിഇല്ലാതാക്കൂ
 8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. സ്ത്രീയുടെ ശത്രു സ്ത്രീ താനേ .അത് സ്ത്രീക്ക് മന്സിലക്കുബോലെ സ്ത്രീ രക്ഷ പെടുകയുള്ളൂ .ഒരു സ്ത്രീ ഭാര്യ ആയിരിക്കുബോള്‍ ചിന്ടിക്കുന്നടും പ്രവര്‍ത്തിക്കുന്നതും അല്ല അമ്മയി അമ്മ ആകുമ്പോള്‍ ചിന്ടിക്കുന്നടും പ്രവര്‍ത്തിക്കുന്നതും. അത് പോല്ലേ തന്നെ അമ്മ ആയിരിക്കുബോള്‍ ചിന്ടിക്കുന്നടും പ്രവര്‍ത്തിക്കുന്നതും അല്ല പ്രണയിനി ആയിരിക്കുബോള്‍ ചിന്ടിക്കുന്നടും പ്രവര്‍ത്തിക്കുന്നതും. യേത് പുരുഷന്റെയും പ്രവര്‍ത്തിക്ക് പിറകില്‍ അവനെ സ്വതിനിക്കുന്ന ഒരു സ്ത്രീയുടെ പ്രചോദനം ഉണ്ടാകും

  മറുപടിഇല്ലാതാക്കൂ
 10. ഞാന്‍ ചൂടായി വല്ലതും പറഞ്ഞാല്‍ ഞാന്‍‌തന്നെ അത് കോമ്പ്രമൈസിലെത്തിക്കും. അപ്പോള്‍ അവള്‍ പറയും എട്ടന്‍ എന്തിനാ തോറ്റുതരുന്നത്, ഏട്ടന്‍ ജയിക്കുന്ന കാണാനാ എനിക്കിഷ്ടം എന്ന്.

  അങ്ങനെ തോല്‍ക്കുന്നതും ജയിക്കുന്നതും തോല്‍പ്പിക്കുന്നതും ജയിപ്പിക്കുന്നതുമാണ് ഇതിന്റെ ഒരു....

  മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ