2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

9) ആദ്യ ചുമ്പനം തുടര്‍ച്ച

അടുത്ത ദിവസം ദുബായിക്കുള്ള പോക്ക് മാറ്റിവച്ചതായി അറിയിച്ചുകൊണ്ട് ബോസ്സിന്റെ ഫോണ്‍ വന്നു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ദുബായ് ഓഫര്‍. ഇപ്പ്രാവശ്യം ഞാനെന്തായാലും പോകും എന്നും പറഞ്ഞ് റസിയയേ വിളിച്ച് വീണ്ടും ഒരു കൂടിക്കാഴ്ച്ച തരപ്പെടുത്തി.

ഇത്തവണ കുറച്ച്കൂടി സേഫായ ഒരു ഐസ്ക്രീം പാര്‍ലര്‍. കമിതാക്കള്‍ക്ക് വേണ്ടി ഉള്ളത്. ഇപ്പ്രാവശ്യം ഞാന്‍ റസിയയെ ഇടത് വശത്ത് ഇരുത്തി മാക്സിമമം ഒട്ടിച്ചേര്‍ന്നിരുന്നു. ബാക്കിയെല്ലാം പഴയത്പോലെ ആവര്‍ത്തിച്ചു. പേരിടാത്ത പാനീയം, നീട്ടി വലിച്ചുള്ള കുടി, സമയം പോയി, പോണം. ഇതിനിടെ വളരെ പാട്പെട്ട് അവളുടെ കൈത്തണ്ടയില്‍ ഞാനൊന്ന് പിടിച്ചു. അത് ചുണ്ടിലൊന്ന് മുട്ടിച്ചു. അപ്പോള്‍ത്തന്നെ റസിയ‍ പോകാന്‍ റെഡിയായി ഇറങ്ങി. ഞാന്‍ തലയുടെ പിരിവെട്ടി അവിടെയും ഇവിടെയും തട്ടി പുറത്ത് വന്നു.

മത്തായി ഏഴാം സ്വര്‍ഗ്ഗം തിരഞ്ഞ് ന‌ടന്നത്പോലെ, ആദ്യചുംബനം ഇങ്ങനെയല്ല വേണ്ടിയിരുന്നതെന്ന് മനസ് വാശിപിടിച്ചു. റസിയ ധൃതിപിടിച്ച് ഇറങ്ങിപ്പോയത്കൊണ്ട് മുഖത്തേ ഭാവമോ കൈപ്പത്തിയിലേ ചുംബനത്തിന്റെ ആഫ്റ്റര്‍ ഇഫക്ടോ ഒന്നും മനസിലാക്കാന്‍ കഴിഞ്ഞില്ല.വീട്ടിലെത്തിയപ്പോഴേക്കും അവള്‍ വിളിച്ചു. "ഞാന്‍ ചീത്തയായോ എന്നൊരു സംശയം" എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഞെട്ടി. കൈത്തണ്ടയില്‍ ഒന്ന് ചുംബിച്ചപ്പോഴെങ്ങാനും അവളുടെ ചാരിത്ര്യം കളവുപോയോ.

സുശീല്‍ കുമാര്‍ വീണ്ടും റഷ്യാക്കാരികളുടെ കഥയുമായി അടുത്തെത്തി. നാളുകള്‍ പോകെപ്പോകെ ഗള്‍ഫ് ഓഫര്‍ എന്നത് എം‌പ്ലോയി കഴുതയുടെ മുന്നില്‍ കെട്ടിത്തൂക്കിയിട്ട ഒരു പച്ചിലത്തണ്ട് മാത്രമാണെന്ന് എനിക്ക് മനസിലായി. ഒരു വര്‍ഷത്തിനിടെ മൂന്ന് കമ്പനികള്‍ ചാടിയ എന്റെ കഥ നന്നായിട്ടറിയാവുന്ന മാനേജ്മെന്റ് ഇട്ട ഒരു മോഹന വാഗ്ദാനം. സുശീല്‍ കുമാര്‍ ആകട്ടെ തിരികെ ദുബായ്ക്ക് പറക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ റസിയക്ക് ഒരു ബന്ധുവീട് സന്ദര്‍ശിക്കാന്‍ എറണാകുളത്ത് വരേണ്ടതായി വന്നു. ഒറ്റക്ക് വരണമെന്നും എര്‍ണാകുളത്ത് വച്ച് സ്വസ്ഥമായി കാണാമെന്നും ഞന്‍ അവളേ ശട്ടംകെട്ടി. പക്ഷെ എര്‍ണാകുളത്ത് അങ്ങിനെ സ്വസ്ഥമായി ഇരിക്കാനുമ്മറ്റുമുള്ള സൗകര്യങ്ങള്‍ എവിടെയുണ്ട് എന്നെനിക്കറിയില്ല. എന്നാല്‍ സ്വസ്ഥത അല്പം കുറഞ്ഞാലും ഓഫീസില്‍ വച്ച് കാണാമെന്നുറപ്പിച്ചു. ഐ ടി പാര്‍ക്കിന്റെ ഒരു ഇടനാഴിയിലേ അവസാനത്തേ മുറിയാണ് എന്റെ ഓഫീസ്.

റോഡില്‍ വച്ച് ഞനും റസിയയും ഒന്നിച്ച് നില്‍ക്കണ്ടാ എന്ന് അവള്‍ പറഞ്ഞത്കൊണ്ട് ഓഫീസിന്റെ സ്വകാര്യതവരെ ഗീത കൂട്ടിക്കൊണ്ട് വരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. ഗീത സന്തോഷപൂര്‍വ്വം ആ ദൗത്യം ഏറ്റെടുത്ത് നടപ്പിലാക്കി. ഗീതയും സനിലാലും ഞങ്ങള്‍ക്ക്‌വേണ്ടി ഓഫീസ് മുറി സ്വതന്ത്രമാക്കിത്തന്നു. ബിന്‍സി മെറ്റേണിറ്റി ലീവിലാണ്.

റസിയയും ഞാനും മുഖത്തോട്മുഖം നോക്കി ഓഫീസില്‍ ഇരുന്നു. ഗ്ലാസ്സ് ഇട്ട മുറിയായത്കൊണ്ട് അടുത്തിരിക്കാന്‍ പേടി. സെക്യൂരിറ്റി കിങ്കരന്മാര്‍ കറങ്ങി നടക്കാറുമുണ്ട്. അതുകൊണ്ട് എന്റേയും റസിയയുടേയും കസേരക‌ള്‍ക്കിടയില്‍ ഒരടി അകലം. എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട്. പക്ഷേ വാക്കുകള്‍ പുറത്ത് വരുന്നില്ല. അപ്പോള്‍ ഞാന്‍ പണ്ട് ചെയ്ത ത്രീഡീ അനിമേഷന്‍ വീര സാഹസിക ചിത്രങ്ങള്‍ അവള്‍ക്ക് കാണിച്ച്കൊടുത്തു. ആശിച്ച് കൊതിച്ച് കിട്ടിയ ഇത്തിരി സമയത്തേക്കുറിച്ച് മുന്‍പ് കുറേ സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഒരുമാതിരി സായിപ്പിനേക്കണ്ടപ്പോ കവാത്ത് മറക്കുന്ന അവസ്ഥ.

ഐ ടി പാര്‍ക്കിനു പുറത്തുള്ള പടികളില്‍ വെറുതേയിരുന്ന് നേരമ്പോക്കുന്ന ഗീതയേയും സനിലാലിനേയും കണ്ടിട്ട് പലരും ചോദിച്ചു ഓഫീസില്‍ പണിയൊന്നുമില്ലേ എന്ന്. ഈ വിവരം സനിലാല്‍ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ സമയം തീരുന്നു എന്ന ബോധം എനിക്കുണ്ടായി. അപ്പോള്‍ എന്നിലെ കാമുകന്‍ പെട്ടെന്ന് സടകുടഞ്ഞെഴുനേറ്റു. പെട്ടന്ന്തന്നെ എത്തിവലിഞ്ഞ് റസിയയുടെ തോളിലൂടെ കൈ ഇട്ട് അടുപ്പിച്ചിരുത്തി കവിളില്‍ ഒരു ചുടുചുംബനം അങ്ങ് പാസ്സാക്കി. സത്യത്തില്‍ എന്താ സംഭവിച്ചതെന്ന് എനിക്കോ റസിയക്കോ ബോധമുണ്ടായില്ല. റസിയയുടെ മുഖം തുടുത്തോ എന്ന് നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല.

അവളെ ബസ്റ്റോപ്പിലാക്കി തിരികെ വന്ന ശേഷമാണ് ആദ്യചുംബനത്തിന്റെ ഓര്‍മ്മകള്‍ എന്നില്‍ ശരിക്കും രോമാഞ്ചമുണര്‍ത്തിയത്.

(തുടരും.......)

23 അഭിപ്രായങ്ങൾ:

  1. സത്യത്തില്‍ എന്താ സംഭവിച്ചതെന്ന് എനിക്കോ റസിയക്കോ ബോധമുണ്ടായില്ല. റസിയയുടെ മുഖം തുടുത്തോ എന്ന് നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല.

    മറുപടിഇല്ലാതാക്കൂ
  2. ആഗഹിച്ച് കൊതിച്ച് കിട്ടിയ ഇത്തിരി സമയത്ത് ത്രീഡീ അനിമേഷന്‍ വീര സാഹസിക ചിത്രങ്ങള്‍ കാട്ടിക്കൊടുക്കാന്‍ എങ്ങനെ തോന്നി? ഹൈലി അണ്‍‌റൊമാന്റിക് ;)
    ചുമ്മാത കെട്ടൊ...
    ബാക്കി വരട്ടെ ബാക്കി വരട്ടെ.. ഈ എപ്പിസോഡ് വളരെ നന്നായി

    മറുപടിഇല്ലാതാക്കൂ
  3. അവസാനം...ഒന്നു കൊടുത്തു അല്ലേ!!

    ഇതു സത്യമോ അതോ മിഥ്യയോ...

    മറുപടിഇല്ലാതാക്കൂ
  4. അതിനെടേക്കൂടെ 3D ആനിമേഷന്‍..!

    ന്നാലും ക്ഷമിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. അവസാനം എത്തിയപ്പൊ കുറച്ച് ആശ്വാസമായി. കൈവിട്ട് പോവില്ലല്ലോ അല്ലേ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  6. അവസാനം അതങ്ങ് സാധിച്ചു, അല്ലേ?

    ആനിമേഷന്‍ ചിത്രങ്ങള്‍ കാണിച്ച് അപ്പോ തന്നെ റസിയയെ അവിടെ നിന്ന് പറഞ്ഞു വിട്ടു കാണുമോ എന്ന് സംശയിച്ചു...

    മറുപടിഇല്ലാതാക്കൂ
  7. ഹി ഹി ഇവിടെ ഇപ്പോഴാ ഒന്നെത്തി നോക്കിയത് ...കൊള്ളാം സംഭവങ്ങള്‍ രസകരം തന്നെ..തുടരട്ടെ .

    മറുപടിഇല്ലാതാക്കൂ
  8. ഹോ! ഒടുവില്‍, നിന്നെ സമ്മതിച്ചിരിക്കുന്നു....

    മറുപടിഇല്ലാതാക്കൂ
  9. അമ്പട വില്ലാ
    ആള് കൊള്ളാമല്ലോ
    പാവം റസിയ ....
    പേടിച്ചു പോയിട്ടുണ്ടാകും
    ഇനി അടുത്തചോദ്യം എന്താകും റസിയ കുട്ടീടെ ?

    മറുപടിഇല്ലാതാക്കൂ
  10. പ്രണയമെന്നാല്‍ ..ചുംബനമാണോ..?!
    അതോ ഇതൊരു ഉടല്‍ പ്രണയമാണോ..?

    മറുപടിഇല്ലാതാക്കൂ
  11. ‘റസിയയുടെ മുഖം തുടുത്തോ എന്ന് നോക്കാനുള്ള ധൈര്യവും എനിക്കുണ്ടായില്ല.‘

    അത് കലക്കി. ഒരു ചുമ്പനത്തിൽ ഒതുങ്ങിയല്ലോ അല്ലേ....

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ