2009, ജനുവരി 10, ശനിയാഴ്‌ച

3) ഒരു വെളിപ്പെടുത്തല്‍

1995ല്‍ ആണെന്ന് തൊന്നുന്നു കേരളത്തില്‍ എഷ്യാനെറ്റ് കേബിള്‍ റ്റി വി യുമായി വരുന്നതു. കേബിള്‍ റ്റി വി യുടെ വരവ് ഒരു മാധ്യമ വിപ്ലവതിന്റെ ആദ്യ പടിയായി കരുതാം. അതുപോലെ 1998ല്‍ ആണെന്നു തൊന്നുന്നു സത്യം ഇന്‍ഫൊയുടെ പ്രീപെയ്ഡ് ഇന്റെര്‍നെറ്റ്. തൊട്ടു പിന്നാലെ എസ്കൊട്ടെല്‍ മൊബൈല്‍ ഫൊണ്‍. സാമൂഹികമായി പെട്ടെന്നു ഭയങ്കരമായ മാറ്റങ്ങള്‍.

ഇന്നത്തെ 30- 35 വയസുകാര്‍ പഴയ തലമുറയുടെ ആദര്‍ശങ്ങള്‍ക്കും പുതിയ തലമുറയുടെ ഫാസ്റ്റ് ലൈഫിനും ഇടയില്‍ പെട്ട്പോയവരാണു.പിന്നോട്ട് നോക്കിയാല്‍ പഴയ കെട്ടുറപ്പുള്ള, ആത്മബന്ധങ്ങള്‍ക്കു വിലകല്പിച്ചിരുന്ന ഒരു തലമുറ. മുന്നോട്ട് നോക്കിയാല്‍ അച്ഛനും അമ്മയും സഹോദരനും സഹോദരിയും അദ്ധ്യാപകനും വിദ്ധ്യാര്‍ത്ധിയും ഉള്‍പ്പടെ എല്ലാവരും ഫ്രെണ്ട്സ് എന്ന ഒറ്റ വാക്കില്‍ ഒതുങ്ങുന്ന ഒരു തലമുറ. രണ്ടിലും പെടാതെ പകച്ചു നില്‍ക്കുന്ന വിഭാഗത്തില്‍ പെട്ട ഒരുവനാണു ഞാനും.

അതുകൊണ്ടാവും ഒരു പെണ്‍കുട്ടിയെ, അതും സ്നേഹിക്കുന്ന, ഫോണിലൂടെ വളരെ അടുപ്പമുള്ള, എന്തും തുറന്നുപറയുന്ന പെണ്‍കുട്ടി ആയിട്ടുപോലും ആദ്യമായി കാണാന്‍ പോകുമ്പോള്‍ ഇത്രയും ആകാംഷ.

സ്വസ്തമായ ഒരിടം നോക്കി കാര്‍ പാര്‍ക്കുചെയ്ത് കുറേനേരം അതില്‍ത്തന്നെ ഇരുന്നു. പാട്ട് കറങ്ങിത്തിരിഞ്ഞ് വീന്‍ണ്ടും വന്നു. "ചോര വീണ........" . അത് കേട്ട് തീര്‍ന്നപ്പോഴുള്ള ധൈര്യത്തില്‍ പെട്ടെന്നു പുറത്തിറങ്ങി അവള്‍ സാധാരണ വിളിക്കാറുള്ള കൂട്ട്കാരിയുടെ നമ്പറിലേക്കു വിളിച്ചു. ഞാന്‍ ഇവിടെ താഴെ ഉണ്ട് നീ വേഗം ഇറങ്ങി വരൂ എന്നു. സ്റ്റെയ്ര്‍കേസില്‍ നില്‍ക്കു ഞാന്‍ പെട്ടന്ന് വരാം എന്ന് മറുപടിയും കിട്ടി.


ഒരു കോണിപ്പടിയില്‍ ഞാന്‍ നില്പ്പായി. 10 മിനിട്ട് കഴിഞിട്ടും ആളെ കാണുന്നില്ല. പറ്റിച്ചോ എന്നു വിചാരിച്ച് നില്‍ക്കുമ്പോള്‍ ഇതെവിടെയാ നില്‍ക്കുന്നതു എന്നു ചോദിച്ച് അവള്‍ വിളിച്ചു. അടയാളങ്ങള്‍ പറഞ്ഞപ്പോള്‍ കോണിപ്പടി മാറിപ്പോയി എന്ന് മനസിലായി. പറഞ്ഞ കോണിപ്പടിയില്‍ എത്തിയപ്പോള്‍ പേരും വിലാസവും എഴുതാനുള്ള ബുക്കുമായി സെക്ക്യൂരിറ്റി ഇരിക്കുന്നു. നമുക്കിതൊന്നും ബാധകമല്ലെന്നൊ കാണാത്തതുപോലെയൊ ഒരുവിധം ഞാന്‍ ഫസ്റ്റ് ഫ്ലോറിന്റെ ലാന്റിങ്ങില്‍ എത്തി. റസിയ കാത്ത് നില്പുണ്ടായിരുന്നു അവിടെ. ഞാന്‍ ചുറ്റുപാടുമൊക്കെ നോക്കി. ഒരു പ്രണയം പങ്കിടാനുള്ള കാലാവസ്ത ഇല്ല. കോണിപ്പടികളിലൂടെ ആളുകള്‍ പോകുകയും വരികയും ചെയ്യുന്നു. റസിയയുടെ ആളിനെക്കാണാന്‍ കൂട്ടുകാരികള്‍ മുകളില്‍നിന്നും എത്തിനോക്കുന്നു. അടക്കിയ ചിരികളുമായി പോകുന്നു.

ഞാന്‍ അവളെ ആകെപ്പാടെ ഒന്നു നോക്കി. അവളിലാകട്ടെ സന്തോഷമോ സന്ദാപമോ ഒന്നും കാണാനില്ല. നന്നായി വെളുത്ത് തുടുത്ത് കൊഴുപ്പുള്ള ഒരു പക്കാ മുസ്ലീം പെണ്‍കുട്ടി. ചുരീദാറിന്റെ ഷാള്‍ തലയില്‍ക്കൂടി ഇട്ടിരിക്കുന്നതുകൊണ്ട് മുടിയുണ്ടോ എന്ന് നോക്കാന്‍ പറ്റുന്നില്ല. നല്ല വട്ടമുഖത്ത് കരിമീന്‍പോലത്തെ കണ്ണുകള്‍. കവിളുകള്‍ റോസ്സ്പൗഡര്‍ ഇട്ടിട്ടുണ്ടോ എന്നു തോന്നുമ്പോലെ ചുവന്നിരിക്കുന്നു. എന്നേക്കാള്‍ വണ്ണവും പോക്കവും. ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരി. ഞാന്‍ ആകെ കുഴപ്പത്തിലായി. എന്റെ ഇരുണ്ട നിറവും പൊക്കക്കുറവും എന്നില്‍ പെട്ടന്ന് ഒരു അപകര്‍ഷതാബോധം സ്രിഷ്ടിച്ചു. ഒരു "തളത്തില്‍ ദിനേശന്‍ " എന്നു വേണമെങ്കില്‍ പറയാം.


ഞാന്‍ ചുറ്റുപാടും വീണ്ടും കണ്ണോടിച്ചു. ഒന്നും കാണുന്നില്ല. ചിരിക്കണമെന്ന് മനസില്‍ ആഗ്രഹമുണ്ട്. ചിരി വരുന്നില്ല. നിശബ്ദ്തയെ ഭ്ജ്ഞിച്ചുകൊണ്ട് അവള്‍ പറഞ്ഞു. "എനിക്കു വേഗം പോണം. സമയം തീരാറായി. ചോറ് കഴിച്ചിട്ടില്ല." അപ്പോള്‍ എനിക്കു ഒരു ഫോണ്‍ കാള്‍ വന്നു. " അതേ... മിഥുനേ.........നീ ആ പ്രോപെര്‍ട്ടീസില്‍ പോയി.............റൈറ്റ് ക്ലിക്ക് ചെയ്ത്........" എന്തൊക്കെയോ അങ്ങിനെ പറഞ്ഞു. മിഥുന്‍ ഞെട്ടിയുണ്ടാകും. എനിക്കൊന്നും മനസിലാവുന്നില്ല ചേട്ടാ, ഞാന്‍ രാത്രി വിളിക്കാം എന്നു പറഞ്ഞ് അവന്‍ ഫോണ്‍ വച്ചു. പെട്ടെന്ന് തിരിഞ്ഞ് ഞാന്‍ റസിയയോടു പറഞ്ഞു. "നമുക്കു പുറത്ത്നിന്നും കഴിക്കാം". അപ്പോള്‍ത്തന്നെ മറുപടിയും വന്നു. "അതിനൊന്നും എന്നെ കിട്ടില്ല." ഞാന്‍ വീണ്ടും കുഴപ്പത്തിലായി.

ഏതെങ്കിലും ഒരു റെസ്റ്റോറന്റില്‍ പൊയി മുഖാമുഖം ഇരുന്ന് വല്ലതും കഴിച്ചുകൊണ്ട് പറയാമെന്ന് ഞാന്‍ കരുതിവച്ച വാക്കുകള്‍ ഇനി എങ്ങിനെ പറയും. ഇടക്കിടക്ക് റസിയ മുകളിലേക്ക് നോക്കുന്നുണ്ട്. എന്തോ ആഗ്യം കാണിക്കുന്നുമുണ്ട്. അവള്‍ പറഞ്ഞു. "എനിക്ക് പോണം". ഒരു മിനിട്ട് എന്നു പറഞ്ഞ് ഞാന്‍ കോണിപ്പടിയിലേക്ക് ചാരി നിന്നു. "വീട്ടില്‍ എനിക്കു കല്യാണം ആലോചിക്കുന്നുണ്ട്. മമ്മി ചോദിച്ചു നിന്റെ മനസില്‍ ആരെങ്കിലുമുണ്ടോ എന്ന്. നമ്മുടെ കാര്യം ഞാന്‍ പറയട്ടെ.?" ഒറ്റശ്വാസത്തില്‍ ഞാന്‍ പറഞ്ഞ് തീര്‍ത്തു. അതിലും വേഗം മറുപടിയും വന്നു. "ഞാന്‍ സമ്മതിക്കില്ല"

പെട്ടെന്ന് എന്റെ കണ്ണില്‍ ഇരുട്ട് കയറി. എന്നാല്‍ ഞാന്‍ പോകുന്നു എന്ന് പറഞ്ഞ് ഞാന്‍ കോണിപ്പടി ഇറങ്ങി. ഞാന്‍ അടുത്ത്ചെല്ലുമ്പോള്‍ ഡ്രൈവര്‍ കാര്‍ സ്റ്റാര്‍ട്ടാക്കി ഇട്ടിട്ടുണ്ടായിരുന്നു. ഇതെല്ലാം ഇത്ര പെട്ടന്ന് ഇയാള്‍ അറിഞ്ഞോ എന്ന് വിചാരിച്ചുകൊണ്ട് ഞാന്‍ ദ്രുദിയില്‍ അകത്ത് കയറി. എന്നിട്ട് പറഞ്ഞു "പെട്ടന്ന് വിടൂ . എനിക്ക് 3 മണിക്ക് ഒരു മീറ്റിങ്ങ് ഉണ്ട്." എന്ത് മീറ്റിങ്ങ് ? എത്രയും പെട്ടെന്ന് ആലുവാ വിടണം. അത്രതന്നെ.

വണ്ടി മുന്നോട്ട് നീങ്ങി. വിശന്നിട്ട് വയറ് പോരിയുന്നു. ഭക്ഷണം കഴിക്കാന്‍ തോന്നുന്നില്ലതാനും. പാട്ട് വീണ്ടും വന്നു. പാട്ടിന്റെ ഒന്നുരണ്ട് വരികള്‍ സ്റ്റീരിയോ ഓഫ് ചെയ്തിട്ടും മനസില്‍ വീണ്ടും
വീണ്ടും കേള്‍ക്കാന്‍ തുടങ്ങി. "......വീറുകൊണ്ട വാക്കുകള്‍ ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ........?" തുടര്‍ന്ന് "നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍ ... വീണിടാതെ നേരിനായ് പൊരുതണം............................"

( തുടരും......)

N B: കേട്ടിട്ടില്ലാത്തവര്‍ക്കും ശ്രധ്ദിച്ചിട്ടില്ലാത്തവര്‍ക്കും ഗാനം താഴെ ചേര്‍ക്കുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുക. പാട്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും.

18 അഭിപ്രായങ്ങൾ:

  1. നല്ല വട്ടമുഖത്ത് കരിമീന്‍പോലത്തെ കണ്ണുകള്‍. കവിളുകള്‍ റോസ്സ്പൗഡര്‍ ഇട്ടിട്ടുണ്ടോ എന്നു തോന്നുമ്പോലെ ചുവന്നിരിക്കുന്നു. എന്നേക്കാള്‍ വണ്ണവും പോക്കവും. ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരി.

    മറുപടിഇല്ലാതാക്കൂ
  2. ഹെന്റമ്മോ ... ഗള്ളന്‍...
    നല്ല എഴുത്ത് സുഹൃത്തേ... അവസാനം വരെയും ഒരേ പോലെ നിലനിറുത്തി... ആശംസകള്‍...

    പിന്നെ കണ്ടിട്ടില്ലേ...?

    മറുപടിഇല്ലാതാക്കൂ
  3. oru mobilpranayathinte bakipathram....ella mobilepranayithakkalkum onnu chinthikkuka...geevitham valare cheruthanu sneham ennathu orikalum technology alla ...mansnushybendhagalku vila kalpikanam

    മറുപടിഇല്ലാതാക്കൂ
  4. Kollam thalathil dinesha,
    pranayam sarppasayyakkumel vishadamsham elkkathe swapnam kanalanu.

    മറുപടിഇല്ലാതാക്കൂ
  5. പകല്‍കിനാവന്‍,

    തീര്‍ന്നില്ല. ബാക്കി എഴുതുന്നുണ്ട്.
    വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

    REFLECTION,
    PR REGHUNATH,

    വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

    മറുപടിഇല്ലാതാക്കൂ
  6. ശ്രീനു,
    പറഞ്ഞു പറഞ്ഞു അവസാനം സെന്റി ആക്കാന്‍ ആണോ ഉദ്ദേശം? കഥയുടെ ഒരു പോക്കു കണ്ടിട്ട് ഒരു ട്രാജഡി മണം...

    വിഷമിപ്പിക്കരുത് പ്ലീസ്....

    മറുപടിഇല്ലാതാക്കൂ
  7. ശ്രീനു,
    ഇത് ഒരു തരം മെഗാ സീരിയല്‍ മോഡെല്‍ ആയല്ലോ...
    മര്യാദയ്ക്ക് വെഗം എഴുതിതീര്‍ത്തോ...
    അടുത്തഭാഗം വായിക്കാന്‍ അക്ഷമയായിട്ടു വയ്യ...

    മറുപടിഇല്ലാതാക്കൂ
  8. ശ്രീനു, വായിച്ച് അവസാനം കരയണോ ചിരിക്കണോ എന്നു കണ്‍ഫ്യൂഷന്‍.

    എഴുത്തിന്റെ രീതികൊണ്ടു ചിരിക്കാന്‍ തോന്നുന്നു.
    കഥപോയപോക്കു കണ്ടു കരയാനും തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  9. അല്പം വലിഞ്ഞു നീളുന്നു. അടുത്ത ഭാഗത്തില്‍ തീരും എന്ന പ്രതീക്ഷയോടെ.

    മറുപടിഇല്ലാതാക്കൂ
  10. ഒരു "തളത്തില്‍ ദിനേശന്‍ " പ്രയോഗം നന്നായി.....ഇനിയും ട്രൈ ചെയ്യൂ......

    ഇതു വായിക്കുമ്പോള്‍ 1999 ആദ്യമായി എസ്കോടെലിന്റെ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതും മിറ്റ്സുബിഷിയുട്രെ ട്രിയം എന്ന മൊബൈല്‍ വാങ്ങിയതും ഒക്കെ ഓര്‍മ്മ വരുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എന്നിട്ട് ബാക്കി പറയൂ...കഥ നന്നായി പറയുന്നുണ്ടു

    മറുപടിഇല്ലാതാക്കൂ
  12. ശൈലി കൊള്ളാം മോനേ "ദിനേശാ". ഹരീഷ് പറഞ്ഞതുപോലെ മെഗാ സിരിയല്‍ ആക്കല്ലേ. ബാക്കിയുള്ളത് മുഴുവന്‍ എഴുതിയിട്ട് പോസ്റ്റിയാല്‍ മതി. :-)

    മറുപടിഇല്ലാതാക്കൂ
  13. കഥ നന്നായിട്ടുണ്ട്...
    ബാക്കി വേഗം പോസ്റ്റൂ.....പ്ലീസ് !

    മറുപടിഇല്ലാതാക്കൂ
  14. ശ്രീഹരി,
    ഹരീഷ്,
    ഗീതേച്ചീ,
    പൊട്ട സ്ലേറ്റ്‌,
    Praveen,
    ശിവ,
    ബിനോയ്,
    നിലാവ്,

    വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

    മറുപടിഇല്ലാതാക്കൂ
  15. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ

എന്തെങ്കിലും എഴുതൂ